സ്വന്തം ലേഖകന്‍: ജര്‍മനിക്ക് വിദേശ നഴ്‌സുമാരെ വേണം; 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി അംഗല മെര്‍ക്കല്‍ സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നു 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാലമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു.
മുന്നണിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്‌യു), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) എന്നീ സഖ്യകക്ഷികളും നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി–2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് അവസരം.
ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ഇതിനകം ബി–2 യോഗ്യത നേടി ജര്‍മനിയില്‍ എത്തിയിട്ടുണ്ട്. വീസയും വര്‍ക്ക് പെര്‍മിറ്റും അതതു രാജ്യങ്ങളിലെ ജര്‍മന്‍ എംബസിയും കോണ്‍സുലേറ്റുമാണു നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം വ്യാപകമായതിനെ തുടര്‍ന്നാണു നടപടി.
ഈ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനു വേണ്ടി ഒരു രാജ്യത്തും ഒരു ഏജന്‍സിയെയും ജര്‍മന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ലാത്തതിനാല്‍ ക്രൂട്ട്‌മെന്റിന്റെ മറവില്‍ വ്യാജഏജന്‍സികളുടെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജര്‍മന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ടുതന്നെ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല