കേരളത്തിലെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ താമസിയാതെ ബ്രിട്ടനിലെ സ്കൂളുകളില്‍ ഇന്‍ഡോ ബ്രിട്ടീഷ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തും.ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കുന്ന ന്യൂ കാസിലിലെ ആഷിന് സിറ്റി ട്രാവല്‍സ് ആണ് കേരളത്തിലെ കുട്ടികള്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കുന്നത്.ഇതിന്റെ ആദ്യപടിയായി കല്ലറ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര് ജോര്‍ജ് മറ്റത്തില്‍കുന്നേല്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ലിവര്‍പൂളില്‍ എത്തിച്ചേര്‍ന്നു.ബ്രിട്ടീഷ് കൌണ്‍സിലിന്റെയും ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്കൂളിന്റെയും ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
സിറ്റി കൗണ്‍സലിന്റെ ബ്രോഡ് ഗ്രീന്‍ ഐഎന്‍ടി സ്കൂളിന്റെയും വിവിധ മീറ്റിംഗുകളില്‍ പങ്കെടുത്ത അദ്ദേഹത്തോടൊപ്പം ഈ പദ്ധതിക്ക് നേതൃത്വം കൊടുത്ത ആഷിന് സിറ്റി തോമസ് ആന്റ് ട്രാവല്‍ ലിമിറ്റഡ്, ന്യൂ കാസ്റ്റര്‍ യുകെ ആന്റ് ഡാസിന്‍ സിറ്റി ടൂര്‍സ് ആന്റ് ട്രാവല്‍ ഉടമ ജിജോ മാധവപ്പള്ളില്‍ , ഇതേ സ്കൂളിലെ ഗവേര്‍നിംഗ് കമ്മിറ്റി അംഗവും ലിവിര്‍പൂളിലെ പ്രമുഖ സംഘടനാ പ്രവര്‍ത്തകനുമായ േേതാമസ് ജോണ്‍ വരിക്കാട്ട് എന്നിവരുമുണ്ട്.
ഈ വര്‍ഷാവസാനത്തോടെ 30ഓളം വരുന്ന അധ്യാപക വിദ്യാര്‍ത്ഥി സംഘം കേരളത്തിലെ വിവിധ സ്കൂളുകളില്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞതായി ബ്രോഡ് ഗ്രീന്‍ സ്കൂള്‍ എക്സ്റ്റേണല്‍ അഫെയര്‍സ് ഡയറക്ടര്‍ ക്രിസ് ഫോസ് അറിയിച്ചു.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ആഷിന് സിറ്റി കുട്ടികളെ കേരളത്തില്‍ എത്തിക്കുന്നത്. അടുത്ത വര്‍ഷം കേരളത്തില്‍ നിന്നും അധ്യാപക വിദ്യാര്‍ത്ഥി സംഘം യുകെയിലെത്തുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ സ്കൂളിലെ കുട്ടികള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഇതിന്റെ ഭാഗമായി കല്ലറ സെന്റ് തോമസ് സ്കൂളില്‍ ഇംഗ്ലീഷ് കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സ്വീകരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.മുന്‍ മന്ത്രിയും കടുത്തുരുത്തി എം എല്‍ എ യും ആയ മോന്‍സ് ജോസഫ് അടക്കമുള്ള പ്രമുഖര്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ പങ്കെടുത്തിരുന്നു.(ഫോട്ടോ ചുവടെ കൊടുക്കുന്നു )ജോര്‍ജ് സാറിന്റെ യു കെ സന്ദര്‍ശനത്തോടെ കല്ലറ നിവാസികള്‍ക്ക് നല്കിയ വാക്ക് പാലിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് ജിജോയും തോമസും .അതേസമയം ബ്രോഡ് ഗ്രീന്‍ സ്കൂളിലെ കുട്ടികളുടെ കഴിഞ്ഞ വര്‍ഷത്തെ കല്ലറ സന്ദര്‍ശനത്തെ അപകീര്‍ത്തിപ്പെടുത്തി വാര്ത്തഎഴുതിയ ന്യൂകാസില്‍ സ്വദേശിയായ ബിനാമി മഞ്ഞപ്പത്രക്കാരനും കൂട്ടുനിന്ന സ്വയപ്രഖ്യാപിത കോടീശ്വരനുമുള്ള ചുട്ട മറുപടിയായി ജോര്‍ജ് സാറിന്റെ സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല