അറബ് വസന്തം പിന്തുടര്‍ന്നു സര്‍ക്കാരിനും സൈന്യത്തിനുമെതിരേ കലാപത്തിനു പാക്കിസ്ഥാന്‍ ജനതയോട് അല്‍ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തു. പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവും അമേരിക്കയ്ക്ക് അടിമ പ്പണി ചെയ്യുകയാണെന്നും സവാഹിരിയുടേതായി പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ കുറ്റപ്പെടുത്തി. 10 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന വീഡിയോ ജിഹാദിസ്റ്റ് സൈറ്റിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്.
അമേരിക്കന്‍ സൈന്യത്തോട് ചേര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യം ഇസ്ലാമിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. പാക്കിസ്ഥാന്‍ ജനതയുടെ സ്വാതന്ത്ര്യ വാഞ്ഛ അടിച്ചമര്‍ത്തുന്ന സൈന്യത്തിന്‍റെ വിശ്വാസ വഞ്ചന അവസാനിപ്പിക്കണം. അറബ് ലോകത്ത് വിപ്ലവം അലയടിക്കുകയാണ്. സ്വേച്ഛാതിപതികളും ജന വിരുദ്ധരുമായ ഭരണാധികാരികള്‍ കടപുഴകി. വിശ്വാസ വഞ്ചകരായ ഭരണാധികാരികള്‍ക്കെതിരേ തെരുവിലിറങ്ങാന്‍ എന്തിനു മടിക്കുന്നെന്ന് സവാഹിരി പാക്ക് ജനതയോട് ചോദിക്കുന്നു.
വീഡിയോ ദൃശ്യത്തില്‍ പച്ച നിറമുള്ള കര്‍ട്ടന്‍ സവാഹിരിയുടെ പിന്നിലായി കാണാം. പാക്കിസ്ഥാന്‍ സൈന്യത്തിനെതിരേ നവംബറില്‍ ക്രൂരമായ അമേരിക്കന്‍ ആക്രമണം നടന്നിട്ടും വിരുദ്ധ നിലപാട് സ്വീകരിക്കാത്ത സൈന്യത്തെ പിന്‍പറ്റരുതെന്നും സവാഹിരി. അമേരിക്ക തടവിലാക്കിയ ആഫിയ സിദ്ദീഖി, ശൈഖ് ഒമര്‍ അബ്ദുല്‍ റഹ്മാനും കുടുംബവും തങ്ങളുടെ പോരാളികളാണെന്നു സവാഹിരി അവകാശപ്പെട്ടു. ഇവരെ വിട്ടയ്ക്കാതെ തങ്ങള്‍ തടവിലാക്കിയവര്‍ വീടു കാണില്ലെന്നും സവാഹിരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല