രണ്ടാം ലോകമഹായുദ്ധ കാലത്ത് ആയിരക്കണക്കിന് ബ്രട്ടീഷ് പട്ടാളക്കാര്‍ മരണത്തിലേക്ക് മാര്‍ച്ച് ചെയ്തുപോയ സ്ഥലങ്ങള്‍ കാണണമെന്ന് മേജര്‍ ജോണ്‍ ടുള്ളോക്കിന് തോന്നിയത് യാദൃശ്ചികമായിരുന്നു. ജപ്പാന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് വിധേയരായി ധീര ദേശസ്‌നേഹികള്‍ മരണത്തെ പുല്‍കിയ വഴികളിലൂടെ മേജര്‍ ടുള്ളോക്ക് തന്റെ ക്യാമറകളുമായി സഞ്ചരിച്ചു. എന്നാല്‍ വീട്ടില്‍ വന്ന് കമ്പ്യൂട്ടറില്‍ താനെടുത്ത ചിത്രങ്ങള്‍ പരിശോധിച്ച ടുള്ളോക്ക് ഞെട്ടിപ്പോയി. ബോര്‍ണിയോ വനത്തിലൂടെയുള്ള മണ്‍പാതയിലൂടെ പ്രേതങ്ങള്‍ മാര്‍ച്ച് ചെയ്യുന്നതിന്റെ ഒരു ചിത്രമാണ് മേജര്‍ ടുള്ളോക്കിനെ ഞെട്ടിച്ചത്.
1945ല്‍ യുദ്ധത്തടവുകാരെ നടത്തി കൊണ്ടുപോയ അതേ വഴികളുടെ ചിത്രമായിരുന്നു മേജര്‍ പകര്‍ത്തിയത്. കാട്ടില്‍ നിന്ന് വെളുത്ത നിരത്തിലുള്ള അസ്ഥികൂടങ്ങള്‍ നിരനിരയായി റോഡിലേക്ക് ഇറങ്ങിവന്ന് നടന്നുപോകുന്ന ഒരു ചിത്രമാണ് ഇതിനോടകം തന്നെ പ്രശസ്തമായത്. 2010ലാണ് മേജര്‍ ടുള്ളോക്ക് ബോര്‍ണിയോ വനത്തിലെ മണ്‍പാതയുടെ ചിത്രമെടുത്തത്. ആദ്യമൊന്നും ചിത്രത്തിലെ ഈ പ്രത്യേകത ടുള്ളോക്കിന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ വീണ്ടും പരിശോധിച്ചപ്പോഴാണ് ഏതോ അദൃശ്യരൂപികള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്.
66 കാരനായ മേജര്‍ ടുള്ളോക്കും സംഘവും യാത്രയിലൂടനീളം ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഏകദേശം 200 ചിത്രങ്ങള്‍ എടുത്തിട്ടുണ്ടാകുമെന്ന് മേജര്‍ ടുള്ളോക്ക് തന്നെ പറയുന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ മാത്രമാണ് ഈ അസാധാരണ പ്രതിഭാസം കാണാന്‍ സാധിക്കുന്നത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഗൈഡ് കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒരു ടവ്വല്‍ വച്ചിരുന്നു. ഇതിലെ പാറ്റേണിന്റെ റിഫഌക്ഷനാകാം ഇത്തരമൊരു പ്രതിഭാസത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍ ആയിരക്കണക്കിന് പട്ടാളക്കാര്‍ മരണത്തിലേക്ക് നടന്നുപോയൊരു വഴിയിലൂടെ യാത്ര നടത്തിയ ആളെന്ന നിലയ്ക്ക് ഫോട്ടോയിലെ പ്രതിഭാസത്തെ വെറുമൊരു പ്രതിഫലനം എന്ന് വിളിച്ച് ഒഴിവാക്കാന്‍ മേജര്‍ക്കാകുന്നില്ല. അതിനാല്‍ തന്നെ ഇതിനെ റിഫഌക്ഷന്‍സ് ഓഫ് എ ഡെത്ത് മാര്‍ച്ച് എന്ന് വിളിക്കാനാണ് മേജര്‍ ടുള്ളോക്കിന് ഇഷ്ടം.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ സൈന്യം യുദ്ധ തടവുകാരായി പിടിച്ച 2,400 ബ്രട്ടീഷ് , ആസ്‌ട്രേലിയന്‍ പോരാളികളാണ് മരണത്തിലേക്ക് മാര്‍ച്ച് ചെയ്തത്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവം ഡെത്ത് മാര്‍ച്ച് എന്ന പേരില്‍ അറിയപ്പെടുന്നു. ആഹാരവും വെള്ളവുമില്ലാതെ ബോര്‍ണിയോ വനത്തില്‍ കൂടി 160 മൈലുകള്‍ നടക്കേണ്ടി വന്ന 2400 സൈനികരില്‍ ആറ് പേര്‍ മാത്രമാണ് രക്ഷപെട്ടത്. പകുതി വഴിയില്‍ വച്ച് ഇവര്‍ സൈനികരെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു. ബാക്കിയുള്ളവരെ എല്ലാം സൈനികര്‍ വെടിവെച്ചും മര്‍ദ്ദിച്ചും തലവെട്ടിയും കൊല്ലുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല