സ്വന്തം ലേഖകന്‍: മനുഷ്യരുടെ അസ്ഥികൂടങ്ങളുമായി ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് പ്രേതക്കപ്പലുകള്‍ അടിയുന്നു, കപ്പലുകളുടെ ഉറവിടം ഉത്തര കൊറിയയെന്ന് അഭ്യൂഹം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലു കപ്പലുകളുടെ അവശിഷ്ടമാണ് തീരത്തടിഞ്ഞത്. ഉത്തര കൊറിയയില്‍ നിന്ന് ഒഴുകിയെന്ന കപ്പലുകളാണിവ എന്ന് അധികൃതര്‍ സംശയിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.
ഹോംഷു ദ്വീപിലെ മിയാസവ തീരത്ത് ഒഴുകിയെത്തിയ തടി ബോട്ടില്‍ മാത്രം എട്ട് അസ്ഥികൂടങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ ബോട്ട് തീരത്തടിഞ്ഞതോടെ പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ബോട്ട് ഉത്തര കൊറിയയില്‍ നിന്നുള്ളതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജപ്പാന്റെ തീരത്തടിയുന്ന ബോട്ടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഉത്ത രകൊറിയയില്‍ മത്സ്യബന്ധന വ്യവസായം വിപുലപ്പെടുത്തിയതോടെ മീന്‍പിടിക്കല്‍ പരിചയമില്ലാത്തവര്‍ പോലും അതിനായി നിര്‍ബന്ധിതരായതാണ് അപകടത്തില്‍ കലാശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ മരണപ്പെടുന്ന മീന്‍ പിടുത്തക്കാരുടെ ചെറുകപ്പലുകളാണ് ഇവയെന്ന് ചിലര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല