സ്വന്തം ലേഖകന്‍: സൂപ്പര്‍ താരങ്ങളെ കയറിപ്പിടിക്കുന്ന ഭ്രാന്തന് ആരാധകന് വീണ്ടും, ഇത്തവണ ഇരയായത് സൂപ്പര്‍ മോഡല്‍ ജിജി ഹദീദ്. പൊതുസ്ഥലത്ത് സൂപ്പര്‍ താരങ്ങളെ കയറിപ്പിടിക്കുന്നതിലൂടെ കുപ്രസിദ്ധനായ ഉക്രയിന്കാരന് വിറ്റാലി സെഡ്യൂക്കാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇറ്റലിയില്‍ ഒരു ഫാഷന്‍ഷോയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ താരത്തെ പട്ടാപ്പകല്‍ തെരുവില്‍വെച്ച് പിന്നിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു സെഡ്യൂക്ക്. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെയും സുരക്ഷാ ഭടന്മാരുടെയും കണ്ണു വെട്ടിച്ചായിരുന്നു ആക്രമണം. എന്നാല്‍ കൈമുട്ട് കൊണ്ട് ജിജി നല്ലൊരു ഇടി കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മിലാന് ഫാഷന്‍വീക്കിലെ മാക്സ് മാരാ ഷോ വേദിയിലായിരുന്നു സംഭവം. വേദിയില്‍ നിന്നും തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് നടക്കുമ്പോള്‍ പിന്നാലെയെത്തിയ സെഡ്യൂക്ക് ജിജിയെ പിന്നില്‍ നിന്നും അപ്രതീക്ഷിതമായി ആലിംഗനം ചെയ്ത് പൊക്കിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ജിജിയും ഒപ്പമുണ്ടായിരുന്ന സഹോദരിയും ഇയാളെ കൈമുട്ട് കൊണ്ടു ഇടിക്കുകയും ചെയ്തു. സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെടുന്നതിനു മുമ്പേ സെഡ്യൂക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.
യുവാവിന് പിന്നാലെ ഓടാന്‍ ശ്രമിച്ച താരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ് നിര്‍ബ്ബന്ധിച്ച് കാറില്‍ കയറ്റി വിടുകയായിരുന്നു. ഇതിനിടയില്‍ അയാളെ പിടികൂടാന്‍ കഴിയുമോയെന്ന് താരം സുരക്ഷാ ഭടനോട് ചോദിക്കുന്നുണ്ടായിരുന്നു. ആരാധകനെ കൈമുട്ട് കൊണ്ട് ഇടിച്ച നടപടിയെ ജിജി പിന്നീട് ട്വിറ്ററിലൂടെ ന്യായീകരിക്കുകയും ചെയ്തു. തന്നെ കയ്യേറ്റം ചെയ്യാന്‍ അയാള്‍ക്ക് അധികാരമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
സിഡ്യൂക്ക് താരങ്ങളെ കയ്യേറ്റം ചെയ്യുന്നത് ഇതാദ്യമല്ല. 2014 ല്‍ ഹോളിവുഡ് സുപ്പര്നായിക ആഞ്ജലീന ജൂലിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കാന്‍ ഇയാള്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. 2014 ല്‍ തന്നെ ജന്നിഫര്‍ ലോപ്പസിനെയും പാരീസ് ഫാഷന്‍ വീക്കില്‍ കിം കര്‍ദാഷിയാനെയും ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിന് പുറമേ ടെലിവിഷന്‍ താരം ക്രിസ് ജെന്നറെ ഭര്‍ത്താവ് കെനിയന്‍ വെസ്റ്റിന് മുമ്പില്‍ വെച്ച് കയറിപ്പിടിച്ചതും വിവാദമായിരുന്നു. അമേരിക്ക ഫെററ, ലിയനാര്‍ഡോ ഡികാപ്രി്യോ, മോഡല്‍ മിറാന്‍ഡ കെര്‍, അന്നാ വിന്റൂര്‍ എന്നിവരെല്ലാം സെഡ്യൂക്കിന്റെ കയ്യേറ്റത്തിന് ഇരയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല