ഉന്നത പഥവിയില്‍ ഇരിക്കുന്ന ഒരാളുടെ കസേര തകര്‍ന്നെന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതുക അയാളുടെ സ്ഥാനമാനങ്ങള്‍ തെറിച്ചു എന്നൊക്കെയായിരിക്കും. എന്നാല്‍ ഇതിന്റെ അര്‍ത്ഥം അതല്ലയെന്നു മാത്രം.
നാഷനല്‍ യൂനിവേഴ്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജില്‍ നടന്ന സമ്മാനദാന ചടങ്ങിനിടെ ഗിലാനി ഇരുന്ന കസേരയുടെ കാലോടിയുകയായിരുന്നു. തൊട്ടടുത്തു നിന്ന അംഗരക്ഷകന്‍ പിടിച്ചതിനാല്‍, ഗിലാനി നിലത്തു വീഴാതെ രക്ഷപെട്ടു എന്ന് മാത്രം. .
പ്രധാനമന്ത്രിയുടെ ഭാരമല്ല, കസേരയുടെ ബലക്ഷയമാണ് അപകട കാരണമെന്നു കാണികള്‍. ഗിലാനിക്കു ശകുനപ്പിഴയെന്ന് ആരാധകര്‍. എന്തായാലും ഗിലാനിക്ക് മറ്റൊരു കസേര കൊടുത്തു പ്രശനം ഒടുവില്‍ പരിഹരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല