സ്വന്തം ലേഖകന്‍: ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു. താന്‍ യാത്ര ചെയ്യുന്ന ബസില്‍ കുഴഞ്ഞുവീണ മുന്‍ പരിചയമില്ലാത്ത സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനി ബസ് നിര്‍ത്തിച്ച് സ്ത്രീയെ ആശുപത്രിയിലാക്കുകയായിരുന്നു.
തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശിനിയും കേരളവര്‍മ്മ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയുമായ ഗില്‍ഡയാണ് സഹയാത്രികയെ രക്ഷിച്ച് സോഷ്യല്‍ മീഡിയയിലെ താരമായത്. സ്വകാര്യ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ട യാത്രക്കാരിയോട് ബസ് ജീവനക്കാര്‍ പറഞ്ഞത് കുറച്ച് സമയം സീറ്റില്‍ കിടന്നാല്‍ മാറികോളും എന്നായിരുന്നു.
ഇതേ സമയം ഈ ബസില്‍ യാത്രചെയ്യുകയായിരുന്ന ഗില്‍ഡ ഇതുകണ്ട് പ്രശ്‌നം ഉണ്ടാക്കുകയും ജീവനക്കാരോട് ആവശ്യപ്പെട്ട് ബസ് നിര്‍ത്തിച്ച് യാത്രികയെ തനിയെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു സ്ത്രീ കുഴഞ്ഞു വീഴാന്‍ കാരണം. അല്പം കൂടി വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തൃശ്ശൂരില്‍ നിന്നും തൃപ്രയാറിലേക്ക് പോവുകയായയിരുന്ന സ്വകാര്യ ബസിലാണ് സംഭവം. ഒരു പാട് യാത്രികരുണ്ടായിരുന്ന ഒരു ബസില്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ആ അഞ്ജാതയായ സ്ത്രീയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയ ഗില്‍ഡ ഒരു വലിയ മഹത്തായ കാര്യം ചെയ്തിട്ടും ആരുടെയും അഭിനന്ദനത്തിനു പോലും കാത്ത് നില്‍ക്കാതെ തിരിച്ച് വീടിലേക്കും മടങ്ങി. എന്നാല്‍ രോഗബാധിതയായ സ്ത്രീയും അവരുടെ ബന്ധുക്കളും വിവരം പുറത്തുവിട്ടതോടെ അഭിനന്ദന പ്രവാഹമാണ് ഗില്‍ഡക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല