കൌമാരത്തില്‍ അമ്മയാകുന്നതും അച്ചനാകുന്നതും കുഞ്ഞിന് മുലയൂട്ടുന്നതും ബ്രിട്ടനില്‍ ഒരു വാര്‍ത്തയെ അല്ലാതായിട്ടുണ്ട്. എന്നാല്‍ പത്താം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കുകയെന്നൊക്കെ പറഞ്ഞാല്‍ ഞെട്ടിക്കുന്ന കാര്യം തന്നെയാണ്, എന്തായാലും ബ്രിട്ടീഷുകാര്‍ക്ക് ഈ നാണക്കേടു സഹിക്കേണ്ടി വരില്ല കാരണം സംഭവം നടന്നിരിക്കുന്നത് മെക്സിക്കോയിലാണ്. ജീവന് തന്നെ വെല്ലുവിളിയായ പല പ്രശ്നങ്ങളെയും തരണം ചെയ്താണ് തന്റെ 31 ആഴ്ചത്തെ ഗര്‍ഭകാലത്തിനു ശേഷം ഈ പത്തുവയസുകാരി പുയെബ്ല നഗരത്തിലെ ആശുപത്രിയില്‍ മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ചത്. മെക്സിക്കോ നഗരത്തില്‍ നിന്നും 60 മൈല്‍സ് അകലെയുള്ള ആശുപത്രിയില്‍ സിസേറിയന് വഴി കുഞ്ഞു ജനിക്കുമ്പോള്‍ കുട്ടിയുടെ ഭാരം 3.3lb ആയിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇപ്പോഴും ഇന്റെന്‍സീവ് കെയറില്‍ ന്യൂമോണിയ ബാധിച്ച് കിടപ്പില്‍ ആണെങ്കിലും അമ്മയായ പെണ്‍കുട്ടി എല്ലാ ദിവസവും കുഞ്ഞിനെ സന്ദര്‍ശിച്ച് അവനു മുലയൂട്ടുന്നുണ്ടത്രേ!
ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നത് കുഞ്ഞിന് വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ലയെന്നാണ്. അതേസമയം ഈ പെണ്‍കുട്ടി എങ്ങനെ ഗര്‍ഭിണി ആയി എന്നതിനെ കുറിച്ച് അന്വേഷിക്കേണ്ടതിനാല്‍ ഹോസ്പിറ്റല്‍ ഡയറക്ട്ടര്‍ റോജേലോ ഗോണ്‍സാലസ് അറ്റോണി ജെനറല്‍ ഓഫീസില്‍ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. മെക്സിക്കന്‍ സ്റ്റേറ്റ് നിയമപ്രകാരം അബോര്ഷന് നിയമവിരുദ്ധമാണ്. ലൈംഗികാതിക്രമത്തിനു വിധേയരായി ഗര്‍ഭം ധരിച്ചവര്‍ക്ക് മാത്രമേ നിലവില്‍ അബോര്ഷന് അനുവദിക്കുകയുള്ളൂ. അതേസമയം അബോര്ഷന് നടത്തുവാന്‍ അമ്മയ്ക്ക് 12 വയസ്സെങ്കിലും പ്രായം വേണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമ കുരുക്കുകളാണ് പത്തുവയസുകാരിക്ക് അബോര്ഷന് പോലും വിലക്കിയിരിക്കുന്നത്.
അതേസമയം ഇത്തരം ഞെട്ടിക്കുന്ന ഗര്‍ഭധാരണ റിപ്പോര്‍ട്ടുകള്‍ മുന്‍പും മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അമാളിയ എന്നൊരു പതിനൊന്നുകാരി അവളുടെ പത്താം വയസ്സില്‍ വളര്ത്തച്ചനാല് പീഡിപ്പിക്കപ്പെട്ട ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കിയിട്ടുണ്ട്. തന്റെ മകള്‍ ഗര്‍ഭിണി ആണെന്നറിഞ്ഞ അമാളിയയുടെ മാതാവ് ഈ വിവരം പ്രദേശത്തെ ആരോഗ്യ വിദഗ്താരെ അറിയിക്കുകയും കുട്ടി അവരോടു വളര്ത്തച്ചന് ആണ് തന്റെ കുഞ്ഞിന്റെ പിതാവെന്നു വെളിപ്പെടുതുകയുമായിരുന്നു. ഇത്തരം കേസുകളില്‍ അബോര്ഷന് അനുവദനീയമാണെന്നിരിക്കെ ഡോക്റ്റര്‍മാര്‍ ഇക്കാര്യം അമാളിയയെയും കുടുംബത്തെയും അറിയിക്കാഞ്ഞതിനാല്‍ പതിനൊന്നാം വയസ്സില്‍ ആ പെണ്‍കുട്ടിക്ക് അമ്മയാകേണ്ടി വന്നു.
1999 ല്‍ പതിമൂന്നു വയസ്സുകാരിയായ പൌളിന രാമിരെസ് എന്ന പെണ്‍കുട്ടി റേപ് ചെയ്യപ്പെടുകയും തുടര്‍ന്നു ഗര്‍ഭിണിയാകുകയും അന്ന് നിയമം അബോര്ഷന് വിലക്കിയതിനാല്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രശനം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും ഇന്റര്‍ അമേരിക്കന്‍ കമ്മീഷന് ഓണ്‍ ഹുമന്‍ റൈറ്റ്സ് 2002 ല്‍ മെക്സിക്കന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് റേപ് കേസുകളില്‍ അബോര്ഷന് അനുവദിക്കുന്ന തരത്തില്‍ നിയമം പിന്നീട് ഭേദഗതി ചെയ്തതു. എന്നാല്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയ പത്തുവയസ്സുകാരിയെ സംബന്ധിച്ചിടത്തോളം അവള് റേപ് ചെയ്യപ്പെട്ടതാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല ഇതുമൂലമാണ് ഡോക്റ്റര്‍മാര്‍ക്ക് അബോര്ഷന് അനുവദിക്കാന്‍ പറ്റാതിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല