ചൈനക്കാരന്‍ ഒമ്പതുവയസ്സുകാരിയായ മകളെ ചെന്നായ്ക്കള്‍ക്കൊപ്പം കൂട്ടിലടച്ചു. ഒരു സ്റ്റേജ് ഷോയുടെ ഭാഗമായാണ് സൂ യോങ്സെങ് മകള്‍ സൂ ലിനെ രണ്ട് ചെന്നായ്ക്കള്‍ക്കൊപ്പം കൂട്ടിലാക്കിയത്. കുട്ടിയുടെ ധൈര്യം കൂട്ടാനാണ് ഇതെന്നാണ് ഇയാളുടെ വാദം.
ലോകത്തെ തന്നെ അപകടകാരികളായ മൃഗങ്ങളാണ് ചെന്നായ്ക്കള്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഷോ നടന്നത്. പട്ടാളവേഷമണിഞ്ഞ സൂ ലിന്‍ കൂട്ടിനകത്ത് നിന്ന് ചെന്നായ്ക്കളെ തൊടുന്നുമുണ്ട്.
“ചിലര്‍ പറയുന്നു ഞാന്‍ ക്രൂരനാണെന്ന്. എന്നാല്‍ അവള്‍ ശക്തയാകാന്‍ വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്”- പിതാവ് പറയുന്നു. മൂന്നാം വയസ്സ് മുതല്‍ 10 പട്ടികള്‍ക്കും നാല് ചെന്നായ്ക്കള്‍ക്കുമൊപ്പം ഇയാള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നുണ്ടത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല