ബ്രിട്ടനിലെ വെളളക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന കൂട്ട ബലാല്‍സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കാരണം ഏഷ്യന്‍ സമൂഹമെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്ത് ശിക്ഷിക്കപ്പെട്ട ലൈംഗികാതിക്രമ കേസുകള്‍ നോക്കിയാല്‍ തന്നെ ഇത് മനസ്സിലാകുമെന്നും ചീഫ് പ്രോസിക്യൂട്ടര്‍ നാസിര്‍ അഫസല്‍ പറഞ്ഞു. ശിക്ഷിക്കപ്പെട്ടവരില്‍ അധികവും ഏഷ്യക്കാരാണ്. എന്നാല്‍ അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ അധികവും വെളളക്കാരായ പെണ്‍കുട്ടികളാണ് താനും.
പലരും സ്വന്തം രാജ്യത്തെ സംസ്‌കാരത്തിന്റെ വൈവിധ്യം കാരണമാണ് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാതിരിക്കുന്നതെന്നും നാസിര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമാണ് ഏതാണ്ട് അന്‍പത് വെളളക്കാരായ പെണ്‍കുട്ടികളെയെങ്കിലും റേപ്പ് ചെയ്ത ഒരു സംഘത്തെ പോലീസ് വെറുതേ വിട്ടത്. ഇത്തരക്കാരെ അറസ്റ്റ് ചെയ്താല്‍ വര്‍ണ്ണവെറിയന്‍മാരെന്ന് മുദ്രകുത്തപ്പെടാന്‍സാധ്യതയുളളതുകൊണ്ട് പോലീസ് പലപ്പോഴും നടപടി സ്വീകരിക്കാന്‍ തയ്യാറാകില്ലന്നും നാസിര്‍ ചൂണ്ടിക്കാട്ടി. വെറുതേ കണ്ണടച്ച് പറയുന്നതല്ലന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും നാസിര്‍ ചൂണ്ടിക്കാട്ടി.
അടുത്തയിടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും വെളളക്കാരാണന്ന് കണ്ടത്തിയിരുന്നു. പല കുട്ടികളും വീട്ടിലെ മോശം സാഹചര്യം കാരണമാണ് ഇത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നതെന്നും മദ്യവും മയക്കുമരുന്നും നല്‍കി ഇത്തരക്കാരെ ലൈംഗികമായി ഉപയോഗിക്കുകയാണന്നും നാസിര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാ സമൂഹത്തിലുളളവരും ഇത്തരത്തിലുളള അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഇത്തരത്തില്‍ കൂട്ടമായി ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നവര്‍ ഏഷ്യക്കാരാണന്നും നാസിര്‍ പറഞ്ഞു. കഴിഞ്ഞമാസം മാത്രം ഒന്‍പത് പേരടങ്ങുന്ന ഒരു സംഘത്തെ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സംഘത്തെ നാട് കടത്തി. ഇവര്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുളളവരായിരുന്നു. വര്‍ണ്ണവിവേചനമെന്ന പേരിലാണ് പലരും ഇത്തരം കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടുന്നതെന്ന് ഏഷ്യന്‍ സെക്‌സ് ഗ്യാങ്ങിനെതിരേയും നിര്‍ബന്ധിത വിവാഹത്തിനെതിരേയും ക്യാമ്പെയ്ന്‍ നടത്തുന്ന ലേബര്‍ എംപി കിംഗ്‌ലി ആന്‍ ക്രെയര്‍ പറഞ്ഞു.
അവരെന്നെ കൊല്ലാതെ കൊന്നു
ബിഎംഡബ്ല്യു കാറില്‍ വരുന്ന, ഡിസൈനര്‍ സ്യൂട്ട് ധരിക്കുന്ന, ഇഷ്ടപ്പെട്ട പിസ്സ കഫേയില്‍ കൊണ്ടുപോകുന്ന കാമുകനെ പറ്റി ടോണി മേരിക്കും നല്ലതേ പറയാനുണ്ടായിരുന്നുളളു – ആ ദുരനുഭവം ഉണ്ടാകുന്നത് വരെ. പാകിസ്ഥാനി വംശജനായ അബിദ് മുഹമ്മദ് സാദിഖെന്ന കാമുകന്റെ ക്രൂരമുഖം ലോകത്തിന് മുന്നില്‍ വലിച്ചുകീറി ജയില്‍ ശിക്ഷ വാങ്ങികൊടുത്ത കാമുകിയാണ് ടോണി മേരി. അബിദ് സാദിഖിന്റേയും കൂട്ടാളികളുടേയും വലയില്‍ ഏകദേശം 100 വെളളക്കാരി പെണ്‍കുട്ടികളെങ്കിലും വീണിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.
തങ്ങളുടെ റേഞ്ച് റോവര്‍ കാറിലെത്തുന്ന സാദിഖും കൂട്ടാളികളും പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഡ്രൈവിംഗിനായി ക്ഷണിക്കുന്നതാണ് ആദ്യപടി. വാഹനത്തില്‍ വച്ച് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഹോട്ടലിലോ വീട്ടിലോ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കും. ടോണി മേരിയും അബിദ് മുഹമ്മദിന്റേയും കൂട്ടാളികളുടേയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെങ്കിലും പിന്നീട് ഇവര്‍ക്കെതിരേ മൊഴിനല്‍കുകയായിരുന്നു.
ഒരുപാട് പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ട്. പലരേയും ക്രൂരമായ രീതിയിലാണ് ഇവര്‍ പീഡിപ്പിച്ചിരുന്നത്.
അവര്‍ പറയുന്നതൊക്കെയും ചെയ്യുന്ന കളിപ്പാവയെ പോലെയാണ് പെണ്‍കുട്ടികളെ ഇവര്‍ കണ്ടിരുന്നത്. ഒരു തടവുകാരിയോടെന്ന പോലെയാണ് അവരെന്നോട് പെരുമാറിയത്. എന്താണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ രക്ഷപെടാന്‍ തീരുമാനിക്കുകയായിരുന്നു. അവസാനം സംസാരിക്കുമ്പോള്‍ ഇയാള്‍ തന്റെ വാഹനത്തെ റേപ്പ് റോവര്‍ എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല മതം മാറാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തു – ടോണി മേരി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല