കഥയല്ലിത് ജീവിതം തന്നെയാണ്. വിദ്യാര്‍ഥിനിയായ ലില്ലി ക്ലാര്‍ക്കിനു തുടര്‍ച്ചയായ് രണ്ടു മാസം ഉറങ്ങിയത് മൂലം യൂണിവേഴ്സിറ്റി എക്സാമും ന്യൂ ഇയര്‍ പാര്‍ട്ടിയും ക്രിസ്തുമസും വരെയാണ് നഷടമായത്. 21 കാരിയാ ലില്ലി ക്ലീന്‍-ലെവിന്‍ സിണ്ട്രോം എന്ന അപൂര്‍വ രോഗത്തിന് അടിമയായതാണ് ഈ സുന്ദരിയുടെ ദീര്‍ഘകാല ഉറക്കങ്ങള്‍ക്ക് കാരണം. ലില്ലിയ്ക്ക് തന്റെ പതിനെട്ടാം പിറന്നാള്‍ പോലും ഇങ്ങനെ പിറന്നാളിന് അല്പം ദിവസം മുന്‍പ് ഉറക്കത്തിലേക്കു വഴുതി വീണത് മൂലം നഷ്ടമായിട്ടുണ്ടത്രേ!
2007 ലാണ് മകളില്‍ ഈ രോഗം കണ്ടു തുടങ്ങിയതെന്ന് ലില്ലിയുടെ മാതാവായ അഡേലെ (47) പറയുന്നു. അന്ന് ഐസ് സ്കേട്ടിങ്ങിനു ശേഷം ഇവര്‍ ഒരുമിച്ചു ഒരു റെസ്റ്റൊറണ്ടില്‍ ഭക്ഷണം കഴിച്ചിരിക്കവേ ലില്ലി കസേരയില്‍ ഇരുന്നു ഉറങ്ങുകയായിരുന്നു. വിളിച്ചു എഴുനേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല തുടര്‍ന്നു പൊക്കിയെടുത്ത് റെസ്റ്റൊറണ്ടില്‍ നിന്നും വീട്ടില്‍ എത്തിക്കുകയായിരുന്നു. അതിന് ശേഷം ലില്ലി ദിവസം ശരാശരി 23 മണിക്കൂറും ഉറക്കമായിരുന്നു, ലില്ലി ഉണര്‍ന്നിരിക്കുന്ന കുറച്ചു മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അവള്‍ക്കുള്ള ഭക്ഷണം നല്‍കുകയാണിപ്പോള്‍ ഹെല്‍സ്മോരിലെ വീട്ടിലുള്ള ലില്ലിയുടെ രക്ഷിതാക്കള്‍ ചെയ്യുന്നത്.
ഏതാണ്ട് ഓരോ ഏഴു മാസത്തിനു ശേഷവും മകള്‍ തുടര്‍ച്ചയായ് രണ്ടു മാസം ഉറങ്ങുന്നുവെന്നും അഡേലെ സാക്ഷ്യപ്പെടുത്തുന്നു. അഡേലെ പറയുന്നു: ” ഈ ഉറക്കം മൂലം അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം ലില്ലിയ്ക്ക് നഷ്ടമാകുകയാണ്”. ഈ രോഗത്തിന് നിലവില്‍ മരുന്നൊന്നും കണ്ടെത്തിയില്ല സാധാരണയായ് യുവാക്കളെയാണ് ഈ രോഗം ബാധിക്കുന്നത് എന്നിരിക്കെ വളരുമ്പോള്‍ മകളുടെ ഈ രോഗം മാറുമെന്നാണ് ഈ മാതാവിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല