അമേരിക്കക്കാരിയായ ചാനെല്‍ ടാപ്പെറിന്റെ നാവിന് നല്ല നീളമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അതവളുടെ വായാടിത്വമോ തര്‍ക്കുത്തരങ്ങള്‍ പറയാനുള്ള സംസാരശേഷിയോ കൊണ്ടാണെന്ന് തെറ്റിധരിക്കരുത്, സത്യത്തില്‍ ഈ 21 കാരിയുടെ നാക്കിന് തന്നെയാണ് നീളം കൂടുതല്‍, അല്ലാതെ വാക്കിനല്ല. എന്തായാലും 9.7 സെ.മി നീളമുള്ള നാക്ക് വെച്ച് ചാനെല്‍ കയറിപ്പറ്റിയിരിക്കുന്നത് ഗിന്നസ് ബുക്കിലാണ്, അതും ലോകത്തില്‍ ഏറ്റവും നീളത്തില്‍ നക്കുന്നവള്‍ എന്ന പഥവിയില്‍!
യുഎസിലെ ഹൌസ്റ്റെന്‍ നിവാസിയായ ചാനെല്‍ അവളുടെ പതിമൂന്നാം വയസ്സിലാണ് തന്റെ നാക്കിന്റെ നീളം ലോകത്തിനു കാട്ടിക്കൊടുത്തത്, അതും യൂട്യൂബ് വഴി. പിന്നെ കാലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ ചാനെലിനെ അവളുടെ നാക്കിന്റെ നീളം അളക്കാന്‍ ലോസ് ആന്‍ജല്‍സിലേക്ക് ഗിന്നസ്ബുക്ക് അധികൃതര്‍ ക്ഷണിക്കുകയായിരുന്നു. അങ്ങനെ അവിടെ വെച്ച് ചാനെല്‍ മറ്റു രണ്ടു നീളം കൂടിയ നാക്കുള്ള സ്ത്രീകളെ പിന്നിലാക്കി കൊണ്ട് ഗിന്നസില്‍ കയറി. എന്തായാലും തന്റെ നീളമുള്ള നാവിനോട് ചാനലിനിപ്പോള്‍ വല്ലാത്ത ഇഷ്ടമാണ്.
ചാനെല്‍ പറയുന്നത് താനെന്നും ഒരു മിണ്ടാപൂച്ച ആയിരുന്നെന്നാണ്, എന്തായാലും വിദ്യാര്‍ഥിയായ ഈ പെണ്‍കുട്ടിക്ക് തന്റെ നാക്ക് യാതൊരു ശല്യവും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല അവള്‍ ആ നാക്ക് വെച്ച് ചിലതൊക്കെ നേടിയെടുക്കാനുള്ള ശ്രമത്തിലുമാണ്, ഇവളുടെ ആഗ്രഹം ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുക എന്നതാണു. എന്തായാലും ഇത്രയും നീളമുള്ള നാക്കുള്ളതിനാല്‍ അത് നടുക്കുമെന്ന പ്രതീക്ഷയിലാണ് ചാനെല്‍. തന്നിലൊരു നടിയുണ്ടെന്ന ഉറച്ച വിശ്വാസവും അവള്‍ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല