ഹോളിവുഡിലെ ഹോട്ട് ബ്യൂട്ടി പാരീസ് ഹില്‍ട്ടണ്‍ എവിടെച്ചെന്നാലും അത് വാര്‍ത്തയാകും, വാര്‍ത്തയാകാന്‍ പറ്റിയ എന്തെങ്കിലുമൊന്ന് പാരീസിനൊപ്പമുണ്ടാകുമെന്ന് പറയുന്നതായിരിക്കും. കഴിഞ്ഞദിവസം ഉക്രെയിന്റെ തലസ്ഥാനമായ കെയ് വില്‍ പാരീസ് ഹിട്ടണ്‍ പങ്കെടുത്ത ഒരു പരിപാടിയും വന്‍ മാധ്യമശ്രദ്ധ നേടി.
ഉക്രെയിനിലെ സൗന്ദര്യമത്സരത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് പാരീസ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് സംഭവം നടന്നത്. ഒരു യുവതി പാരീസിന് മുന്നിലെത്തി വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നതാപ്രദര്‍ശനം നടത്തി പ്രതിഷേധിക്കുകയായിരുന്നു.
പരിപാടിയുടെ സംഘാടകര്‍ ഉടനടി ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളില്ലാതെ ചടങ്ങ് ശാന്തമായി. ഫെമിന്‍ എന്ന വനിതാസംഘടനയിലെ പ്രവര്‍ത്തകയായിരുന്നു പാരീസിന് മുന്നില്‍ തുണിയിരിഞ്ഞ് പ്രതിഷേധിച്ചത്. ‘മോഡല്‍ ഡോണ്ട് ഗോ ടു ബ്രോത്തല്‍’ എന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ മുന്‍നിരയിലേയ്‌ക്കെത്തി വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞത്. സംഘാടകര്‍ പിടിച്ചുമാറ്റിയെങ്കിലും പിന്നീട് പലവട്ടം ഇവര്‍ ഹാളിനകത്തേയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ചു.
മോഡലിങ്ങിന്റെയും സൗന്ദര്യമത്സരത്തിന്റെയും പേരില്‍ ഉക്രെയിനില്‍ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനെതിരെയാണ് ഇവരുടെ പ്രതിഷേധമെന്നാണ് ഫെമിന്‍ പറയുന്നത്. പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയതിന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് മുമ്പ് മറ്റു പലഅവസരത്തിലും അതിരിവിട്ട് പ്രതിഷേധപ്രകടനം നടത്തിയെന്ന ആരോപണങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല