ഇനി മുതല്‍ പതിമൂന്നു വയസ് പ്രായമായ പെണ്‍കുട്ടികള്‍ക്ക് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ഗര്‍ഭനിരോധനഗുളികകള്‍ ലഭ്യമാക്കും എന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കി. ഈ പ്രായത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഗര്‍ഭം ഒഴിവാക്കുന്നതിനാണ് എന്‍.എച്ച്.എസിന്റെ ഈ നീക്കം. ഇത് വരെയും ഡോക്ടറുടെ കുറിപ്പില്ലാതെ ഇവയൊന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലായിരുന്നു. ഈ ഗുളികകള്‍ക്ക് രക്തം കട്ട പിടിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാലാണ് ഡോക്ടറുടെ കുറിപ്പ് വേണം എന്ന് നിയമം ഉണ്ടായിരുന്നത്.
പതിനാറു വയസ് വരെ പ്രായം ഉള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍പ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ തന്നെ ഗുളികകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് ലണ്ടനിലെ ചില ഇടങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ് ഉണ്ടായത്. കൌമാരക്കാര്‍ ഗര്‍ഭിണിയാകുന്നതില്‍ നിന്നും ഒരു പരിധി വരെ തടയുന്നതിന് ഈ 16വയസ് നിയമം സഹായിച്ചു. എന്നാല്‍ പിന്നീട് ലഭിച്ച കണക്കുകള്‍ പ്രകാരമാണ് പതിമൂന് വയസുകാര്‍ക്കിടയില്‍ അവിഹിതഗര്‍ഭം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് എന്‍.എച്ച്.എസിന്റെ പുതിയ നീക്കം. ഇതിനു മുന്‍പ് തന്നെ രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ കൌമാരക്കാര്‍ക്ക് ഡോക്ടര്‍ നിര്‍ദേശ കുറിപ്പില്ലാതെ തന്നെ ഗുളികകള്‍ നല്‍കിയത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പതിമൂന്നു വയസുള്ള പെണ്‍കുട്ടികള്‍ക്ക് ഡോക്റ്ററുടെ കയ്യില്‍ നിന്നും മാത്രമാണ് ഈ ഗുളികകള്‍ ലഭിച്ചിരുന്നത്. ഗുളികകള്‍ അധികം ആവശ്യം ഉണ്ട് എങ്കില്‍ അതിനു ഡോക്ടറുടെയോ ഡ്യൂട്ടി നഴ്സിന്റെയോ അനുവാദം ലഭിക്കണമായിരുന്നു.
പതിനെട്ടു വയസിനു കീഴിലുള്ള കുട്ടികളുടെ ഗര്‍ഭ നിരക്ക് ഇപ്പോള്‍ പത്തു ശതമാനം കുറഞ്ഞിട്ടുണ്ട്. 1969നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എങ്കിലും യൂറോപ്പിലെ ഉയര്‍ന്ന കൌമാരക്കാരുടെ ഗര്ഭനിരക്കാണ് ബ്രിട്ടണിലേത്. ലൈംഗികവിദ്യാഭ്യാസം,ഗര്‍ഭനിരോധനഗുളികകളുടെ ലഭ്യത എന്നിവയാണ് ഇപ്പോള്‍ ബ്രിട്ടണിലെ നിരക്ക് കുറച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല