1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2016

സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്, ഇന്ത്യന്‍ സൈനികര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

പാക്ക് ചാരന്മാരും ഭീകരരും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദശം. സുപ്രധാന മേഖലകളില്‍ നിയോഗിച്ചിട്ടുള്ള സൈനികര്‍ ഒരുകാരണ വശാലും പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഐ.ടി.ബി.പി ഡയറക്ടര്‍ കൃഷ്ണ ചൗധരി നിര്‍ദ്ദേശം നല്‍കി.

പാകിസ്താനിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ പെണ്‍കുട്ടികളെന്ന വ്യാജേന ഫെസ്ബുക്കില്‍ സൈനികര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിക്കുന്നു. ശേഷം കൂടുതല്‍ അടുത്തിടപഴകാന്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ജി.പി.എസ് ലോക്കോഷന്‍, ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സുപ്രധാന വിവരങ്ങളും മറ്റും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

നിയന്ത്രണ രേഖയിലെ 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ സംരക്ഷണത്തിലാണ്. പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ചോരുന്നത് അപകടമാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും ഭീകര സംഘടനകള്‍ക്കും വേണ്ടിയാണ് ഇത്തരം ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഐ.ടി.ബി.പി ഡയറക്ടറുടെ നിര്‍ദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.