സ്വന്തം ലേഖകന്‍: പെന്‍ഷനും ശമ്പളവും സംസ്ഥാനത്തിന് ബാധ്യത; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. സംസ്ഥാനത്ത് സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സ്ഥിതിയുണ്ടാവണം.
അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്.ടി ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന് നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ് െഎസക്കുമായി ചര്‍ച്ച നടത്തിയതായും ഗീത പറഞ്ഞു.
സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ് കേന്ദ്രസര്‍ക്കാറിന്റെ ഉപദേശക സമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്തിന്റെ പശ്ചാത്തലത്തിലാണ് അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല