സ്വന്തം ലേഖകന്‍: ‘എനിക്ക് നീതി വേണം’: മോദിക്കും യോഗി ആദിത്യനാഥിനും ചോര കൊണ്ട് കത്തെഴുതി ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്തതിനൊടുവില്‍ സഹികെട്ടാണ് പെണ്‍കുട്ടി തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തം കൊണ്ട് കത്തെഴുതിയത്.
തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ അവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നു. ‘വലിയ സ്വാധീനമുള്ളവരായതിനാല്‍ കുറ്റാരോപിതര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. പരാതി പിന്‍വലിക്കാനായി അവര്‍ എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും,’ കത്തില്‍ പെണ്‍കുട്ടി പറയുന്നു.
ഈ മാസം 20 ആം തിയതിയാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും രക്തം കൊണ്ട് കത്തെഴുതിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ന് ദിവ്യ പാണ്ഡേ, അങ്കിത് വര്‍മ്മ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി എ.എസ്.പി ശശി ശേഖര്‍ സിങ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല