മറുനാടന്‍ മലയാളികളുടെ മൗനനൊമ്പരങ്ങളെ മറക്കാനും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളെ തൊട്ടുതലോടി ഉണര്‍ത്താനും… സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുപാകാനും, വിരിയിക്കാനും, സൗരഭ്യം പരത്താനും ജാതി മത വര്‍ഗ്ഗ വിഭാഗീയ ചിന്താഗതികളില്ലാതെ ഗ്ലാസ്‌ഗോ മലയാളികള്‍ക്ക് ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കുറെ നല്ല നിമിഷങ്ങള്‍ ഒരുമിച്ച് ചിലവഴിക്കാനും ഒരുമയും, ഐക്യവും, സ്‌നേഹവും, സാഹോദര്യവും, വിശാലമനസ്‌കതയും, ശിഥിലീകരിച്ചുകൊണ്ടിരിക്കുന്ന പുത്തന്‍ നൂറ്റാണ്ടിന് എതിരേ ചിന്തിക്കാനും ഒരുമിക്കാനും നാമൊന്നായി ഒറ്റക്കെട്ടായി മഹാബലിതമ്പുരാന്റെ 2011ലെ വരാവാഘോഷിക്കാനും വരും തലമുറയ്ക്ക് മാതൃകയാകാനും, 2011 സെപ്റ്റംബര്‍ 3 ന് നടക്കുന്ന തിരുവോണാഘോഷത്തിലും സെപ്റ്റംബര്‍ 24ലെ ഓണം കലാസന്ധ്യ ആസ്വദിക്കാനും, ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും ഗ്ലാസ്‌ഗോ മലയാളിയുടെ ആഘോഷതിമിര്‍പ്പിന്റെ ഭാഗവാക്കാകുവാനും താങ്കളെ കുടുംബസമേതം ഞങ്ങള്‍ ക്ഷണിക്കുന്നു.
ഇതൊരു വ്യക്തിയുടേയോ, വ്യക്തികളുടേയോ, സ്വാര്‍ത്ഥതയോ ആഘോഷമോ അല്ല. നമ്മുടെ ആഘോഷമാണ്. നമ്മുടെ സ്വന്തം….. ഏവര്‍ക്കും സ്വാഗതം.
ബിനു: 07980968569
ജിമ്മി 07859028009
ലിനു: 07974347737
വേദി: കാത്കിന്‍ കമ്മ്യൂണിറ്റി ഹാള്‍
ബ്രീമര്‍ റോഡ്
G73 5U
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല