ഗ്ലാസ്ഗോയില്‍ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാളും രൂപതാ ചാപ്ലയിന്‍ ഫാ. ജോയി ചെറടിയുടെ പതിനഞ്ചാം പൌരോഹിത്യ വാര്‍ഷിക ആഘോഷങ്ങളും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജയിംസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബ്ബാനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നു തിരുന്നാള്‍ പ്രഭാഷണം നടക്കും.
വിശുദ്ധന്റെ ഗ്ലാസ്ഗോയിലെ പ്രഥമ തിരുന്നാളിനായി ഏവരും ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍ നിന്നെത്തിയ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സഞ്ചരിച്ച് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. വിശ്വാസികള്‍ക്ക് അമ്പ് നേര്ച്ചയ്ക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നു പാരിഷ് ഹാളില്‍ ഫാ.ജോയ് ചെറാടിയിലിന്റെ പതിനഞ്ചാം പൌരോഹിത്യ വാര്‍ഷിക ആഘോഷം നടക്കും.
2006 മുതല്‍ ഗ്ലാസ്ഗോ അതിരൂപതയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. ജോയ് ചെറാടിയുടെ പൌരോഹിത്യ വാര്‍ഷികത്തില്‍ രൂപതാ വിശ്വാസികള്‍ ഒന്നടങ്കം പങ്കാളികളാകും. തഥവസരത്തില്‍ മദര്‍വെല്‍ രൂപതയില്‍ പുതുതായി എത്തിയ ഫാ. ജോസഫിനും എഡിന്‍ബറോ രൂപതയില്‍ പുതുതായി എത്തിയ ഫാ. സെബാസ്ത്യന്‍ തുരുത്തിപള്ളിയിലിനും സ്വീകരണം നല്‍കും.
തുടര്‍ന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ സെബാസ്ത്യനോസിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഗ്ലാസ്ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോയ് ചെറാടിയില്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 01418920752 എന്ന നമ്പരില്‍ ബന്ധപ്പെടുക. പള്ളിയുടെ വിലാസം: St. James Church, 20, Beltrees Road, Glasgow, G535TE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല