1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നതും,തിരിച്ചു പോകുന്നതുമായ ഒരു പിടി നോവലുകളും,സിനിമകളും ഉണ്ട് നമുക്ക്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ നടക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ് എന്നും നമുക്കറിയാം .എന്നാല്‍ ഇതാ ഭൂമിയിലെ അന്യഗ്രഹജീവികളുടെ സഞ്ചാരകേന്ദ്രം വെളിവാകുന്നു. ബ്രിട്ടനിലെ ഗ്ലാസ്റ്റോയാണ് ഇവരുടെ ഇഷ്ട്ടപെട്ടിടം എന്ന് പഠനങ്ങള്‍. ഗ്ലാസ്ടന്‍ബറിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 27 ഓളം അന്യഗ്രഹസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ട് ചെയ്യാത്തവ ഇതിലും അധികം ഉണ്ടാകാം. എന്നിരുന്നാലും ബഹിരാകാശപേടകം കണ്ടു അത്ഭുതപെട്ടു ഇരുപത്തിയെഴോളം ഫോണ്‍ വിളികളാണ് പോലീസിന് ലഭിച്ചത്. യു.എഫ.ഓ.(അണ്‍ ഐഡന്റിഫൈഡ് ഫ്ലയിംഗ് ഒബ്ജെക്ക്റ്റ്‌) എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന ഇവയിലാണ് അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നത് എന്നാണു കണക്കാക്കപെടുന്നത്.

സോമര്‍സെറ്റിലെ ഒരാളുടെ അനുഭവം ഇങ്ങനെ”വീടിന്റെ ഫ്രന്റ്‌ റൂമില്‍ ആയിരുന്നു യു.എഫ.ഓ.അത് അവരുടെ നായയെ ജനലില്‍ ചിത്രങ്ങള്‍ വരപ്പിച്ചു. “അത്ഭുതങ്ങള്‍ ഒരുപാട് കുത്തിനിറഞ്ഞതാണു ഓരോ കഥയും.മറ്റുള്ളവര്‍ പറയുന്നത് ജനലിലൂടെ ഉറ്റുനോക്കുന്ന വിശുദ്ധന്മാരെ പറ്റിയാണ്. ഏതോ നക്ഷത്രസമൂഹത്തിലെ അയല്‍ക്കാര്‍ നമ്മള്‍ക്ക് എന്തോ ദൂത്‌ നല്‍കുന്നതിനായി വന്നു എന്ന് വിശ്വസിക്കുവാനാണ് പലര്‍ക്കും താല്പര്യം.

2007ഇല്‍ ഫെബ്രുവരിയിലും ഏപ്രിലിലും അന്യഗ്രഹജീവികളെ നേരിട്ട് കണ്ടതായുള്ള ഫോണ്‍വിളികള്‍ വന്നു കൊണ്ടിരുന്നു. 2008ഇല്‍ രണ്ടു പേര്‍ തങ്ങളെ അന്യഗ്രഹജീവികള്‍ ആക്രമിക്കുകയുണ്ടായി എന്ന് പറയുകയുണ്ടായി. അതെ വര്‍ഷത്തില്‍ തന്നെ നഗരപ്രദേശങ്ങളില്‍ ബഹിരാകാശവാഹനങ്ങള്‍ വലംവക്കുകയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ജനങ്ങള്‍ക്ക്‌ ഇതിനെപറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്യഗ്രഹജീവികളെ നിരീക്ഷിക്കുന്നതിനായുള്ള അറിയിപ്പ്‌ അന്നുതന്നെ എല്ലാവര്ക്കും ലഭിച്ചിരുന്നു.

സോമര്‍സെറ്റ് പോലീസ് പറയുന്നത് കണക്കുകള്‍ പ്രകാരം ഇവര്‍180,000 അടിയന്തിര കോളുകളും 375,000 സാധാരണ കോളുകളും കൈകാര്യം ചെയ്യുന്നുണ്ട് എന്നാണു. ഞങ്ങളുടെ ജീവനക്കാര്‍ക്ക് അടുത്ത ഫോണ്‍ വിളി എന്തിനെപ്പറ്റിയായിരിക്കും എന്നത് യാതൊരു പിടിയും കാണില്ല. പലതരത്തിലുള്ള വിചിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു എല്ലാവര്ക്കും ഞങ്ങള്‍ പ്രത്യേക പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്.

കുറച്ച് സംഭവങ്ങള്‍ എങ്കിലും ഇതില്‍ കള്ളമാണ് എന്ന് വിശ്വസിക്കുന്നതായുംചീഫ്‌ ഇന്‍സ്പെക്ടര്‍ കേവന്‍ റോളണ്ട് പറഞ്ഞു. 999 എന്ന നമ്പരിലേക്ക് അനാവശ്യമായ ഫോണ്‍ വിളികള്‍ മറ്റു അടിയന്തിരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നവരുടെ സാധ്യതയാണ് കുറയ്ക്കുന്നത് എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.