സ്വന്തം ലേഖകന്‍: ലോകത്ത് തൊഴിലെടുക്കുന്ന കുരുന്നു കൈകള്‍ 17 കോടി, അന്താരാഷ്ട്ര തൊഴില്‍ സംഘടനാ റിപ്പോര്‍ട്ട് പുറത്തുവന്നു. ലോകമൊട്ടാകെ 17 കോടിയോളം കുട്ടികള്‍ ബാലവേലയുടെ ഇരകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നല്ലൊരു ശതമാനം നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. രണ്ടു കോടിയോളം പേര്‍ നിര്‍ബന്ധിത ജോലിക്ക് വിധേയരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. ലോകത്താകമാനം പതിനാറ് കോടി എണ്‍പത് ലക്ഷം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്. 58 രാജ്യങ്ങളിലായി 122 ഉല്‍പന്നങ്ങളാണ് കുട്ടികളെ ചൂഷണം ചെയ്ത് നിര്‍മിക്കപ്പെടുന്നത്. കാര്‍ഷിക, നിര്‍മാണ മേഖലകളിലാണ് കുട്ടികള്‍ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണഖനി, രത്‌നവ്യവസായം, കല്‍ക്കരി തുടങ്ങി അപകടകരമായ മേഖലകളിലും കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലാണ് കുട്ടികളെ ഉപയോഗപ്പെടുത്തുക. കുറഞ്ഞ കൂലിയും കൈകാര്യം ചെയ്യാനുള്ള എളുപ്പവും തൊഴിലുടമകള്‍ക്ക് കുട്ടിത്തൊഴിലാളികളെ പ്രിയപ്പെട്ടവരാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല