ആഗോള വിപണിയില്‍ രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുണ്ടെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. അതേ സമയം മാന്ദ്യത്തിനു സാധ്യത കുറവാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു. 2008ലെ മാന്ദ്യത്തിനു ശേഷം തിരിച്ചുവരവിന്‍റെ പാതയിലായിരുന്നു ആഗോള സമ്പദ്വ്യവസ്ഥ. എന്നാല്‍ യുഎസ്, യൂറോ സോണിലെ അനിശ്ചിതാവസ്ഥ ഇതിനു വെല്ലുവിളിയാണ്- പ്രണബ് പറഞ്ഞു.
വളര്‍ച്ച കുറഞ്ഞതും തൊഴിലില്ലായ്മ കൂടിയതും യുഎസി നു വെല്ലുവിളിയാണ്. ഒപ്പം ക്രെഡിറ്റ് റേറ്റിങ്ങ് കുറയുന്നതും തിരിച്ചടിയാണ്. – പ്രണബ് പറ ഞ്ഞു. അതേ സമയം സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ വാദം. യുഎസും യൂറോപ്പും വളര്‍ച്ചയില്‍ പിന്നോട്ടാണ്. പക്ഷെ ജപ്പാന്‍ മികച്ച വളര്‍ച്ച കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൊല്‍ക്കത്തയില്‍ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളിലെല്ലാം നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കു ന്നു. വളര്‍ച്ചാ നിരക്ക് കുറയുന്നതോടെ നിക്ഷേപക വിശ്വാസവും കുറയുന്നെന്നും ധന മന്ത്രി.
ഊര്‍ജ ആവശ്യങ്ങള്‍ക്കായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരിക്കാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി. യുഎസ്, ചൈന, ജപ്പാന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാ ജ്യം ഇന്ത്യയാണ്. ഏഴു ശതമാനം വളര്‍ച്ച എന്നത് അപര്യാപ്തമാണ്. കൂടുതല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും പ്രണബ് മുഖര്‍ജി.
ആഗോളതലത്തിലെ പ്രശ്നങ്ങളാണു വിലക്കയറ്റത്തിനു കാരണം. ഇതില്‍ നിന്നു ഇന്ത്യയ്ക്കു മാത്രം വിട്ടുനില്‍ക്കാനാകില്ല. ക്രൂഡ്, ഭക്ഷ്യ വില ഉയരുമ്പോള്‍ സ്വാഭാവികമായും വിലക്കയറ്റം പ്രകടമാകും. ഗ്രീസ്, പോര്‍ട്ടുഗല്‍, സ്പെയ്ന്‍ എന്നീ ചെറു രാജ്യങ്ങളിലെ പ്രതിസന്ധി പോലും ലോകസമ്പദ്വ്യവസ്ഥയില്‍ ചലനങ്ങളുണ്ടാക്കുന്നു.- എന്നാല്‍ നമ്മുടെ രാജ്യത്തിന് ഈ രാജ്യങ്ങളുമായി നേരിട്ടു വാണിജ്യബന്ധമില്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
രാജ്യത്തെ 80% ജനങ്ങളും വിലക്കയറ്റത്തിന്‍റെ രൂക്ഷത അനുഭവിക്കുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു പറഞ്ഞു. 2010 മാര്‍ച്ച് മുതല്‍ 13 തവണ പലിശ ഉയര്‍ത്തിയിട്ടും നാണയപ്പെരുപ്പം കുറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ 12 ശതമാനത്തിലായിരുന്ന നാണയപ്പെരുപ്പം 9.7 ശതമാനമായി കുറഞ്ഞതു വിമര്‍ശകര്‍ മനസിലാക്കണമെന്നും സുബ്ബറാവു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല