സ്വന്തം ലേഖകന്‍: ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്. ചൈനീസ്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രമാണ് 1960 കളിലെ മാനസികാവസ്ഥയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നതെന്ന് ആരോപിക്കുന്നത്. ഇന്ത്യക്ക് എന്‍.എസ്?.ജി അംഗത്വം ലഭിക്കാത്തതിനു പിന്നില്‍ ചൈനയാണെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തിനു തിരിച്ചടിയായാണ് ചൈനീസ് പത്രത്തിന്റെ ഈ ആരോപണം.
ചൈനയേയും ചൈനീസ് ഉല്‍പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചില സംഘടനകള്‍ തെരുവിലിറങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനഇന്ത്യ ബന്ധത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണിതെന്നും ലേഖനം പറയുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കാത്ത സാഹചര്യം ഇന്ത്യക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും പത്രം ആരോപിക്കുന്നു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ പല കാര്യത്തിലും ചൈനയെ മാത്രം കുറ്റപ്പെടുത്തുകയാണ്. ഇന്ത്യാ വിരുദ്ധ നിലപാടും പാക്കിസ്ഥാനോട് മൃദുസമീപനവുമാണ് ചൈനയ്ക്കുള്ളതെന്നാണ് അവര്‍ ആരോപിക്കുന്നത്. അറുപതുകളിലെ ഇന്ത്യചൈന സംഘര്‍ഷത്തി?ന്റേയും യുദ്ധത്തിന്റെയും നിഴലില്‍ നിന്ന് ഇന്ത്യന്‍ മനസ്സ് ഇതുവരെ മോചിതമായിട്ടില്ല. ഇന്ത്യയുടെ ഉയര്‍ച്ചയെ തടയാന്‍ ചൈന നിലകൊള്ളുന്നു എന്ന ധാരണയാണ് നിലനില്‍ക്കുന്നത്.
എന്നാല്‍ ചൈന ഇന്ത്യയെ കേവലം രാഷ്ട്രീയ കാഴ്ചപ്പാടില്‍ മാത്രമല്ല കാണുന്നത്, സാമ്പത്തിക കാഴ്ചപ്പാടില്‍ കൂടിയാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പല ചൈനീസ് കമ്പനികള്‍ക്കും കച്ചട താല്‍പര്യങ്ങളുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പ്രവേശനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് നിരവധി ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ചൈനയെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഇന്ത്യ ശ്രമിക്കരുതെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു. അന്താരാഷ്ട്ര വിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും പത്രത്തിലെ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നതാണ് ലേഖനം. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും പത്രം ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. എങ്ങനെ പെരുമാറണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പഠിക്കണമെന്നായിരുന്നു അന്നത്തെ ലേഖനത്തില്‍ വിശദീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല