സ്വന്തം ലേഖകന്‍: ആഗോളതാപനം, യൂറോപ്പിനെ കാത്തിരിക്കുന്നത് മരുഭൂമികളുടെ കാലം. ആഗോളതാപനം ഇന്നത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ യൂറോപ്പിന്റെ പല ഭാഗങ്ങളും മരുഭൂമികളായി പരിണമിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്‌പെയിന്‍, പോര്‍ചുഗല്‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കാണ് ഏറ്റവും കനത്ത പാരിസ്ഥിതിക ആഘാതമേല്‍ക്കുക.
ഒപ്പം തുനീഷ്യ, അല്‍ജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരം മരുവത്കരണങ്ങള്‍ സംഭവിച്ചേക്കാം. മേഖലയിലെ ആഗോളതാപന നിരക്ക് ലോകത്തിന്റെ ഇതരഭാഗങ്ങളേക്കാന്‍ കൂടിയ അളവിലാണ് എന്നതാണ് ഇതിനു കാരണമെന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോളതാപന വര്‍ധനാ നിരക്കിന്റെ ലോക ശരാശരി 0.85 സെന്റിഗ്രേഡ് ആണെങ്കിലും മധ്യധരണ്യാഴി മേഖലയില്‍ നിരക്ക് 1.3 ഡിഗ്രി വരുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മേഖലയിലെ ഹരിതസസ്യങ്ങള്‍ പൂര്‍ണമായി ഒടുങ്ങാന്‍വരെ പുതിയ പ്രവണത കാരണമായേക്കുമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ആഭ്യന്തര സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും അത് വഴിതുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല