1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2021

സ്വന്തം ലേഖകൻ: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

രണ്ടാഴ്ചത്തെ റഷ്യൻ യാത്രയ്ക്കുശേഷം ബുധനാഴ്ചയാണ് വിജയനും മോഹനയും കുടുംബാംഗങ്ങളും മടങ്ങിയെത്തിയത്. പതിവ് യാത്രകളിൽ വിജയനും ഭാര്യ മോഹനയും മാത്രമാണ് ഉണ്ടാവാറുള്ളത്. എന്നാൽ, ഇത്തവണ മകളും ഭർത്താവും കൊച്ചുമകളും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചായക്കട തുറന്നതു മുതൽ പതിവ് ‘ബാലാജി സ്നേഹികൾ’ കടയ്ക്കു മുൻപിൽ ഹാജരായി.

എല്ലാവർക്കും ചോദിക്കാനുള്ളത് റഷ്യൻ വിശേഷങ്ങൾ. ഓരോ ചായയ്ക്കുമൊപ്പം ചിരിയോടെ റഷ്യൻ അനുഭവങ്ങൾ വിവരിക്കാനും വിജയൻ മടിച്ചില്ല. യാത്രയിൽ പ്രധാന പ്രശ്നക്കാരനായി തണുപ്പ് വന്നതാണ് വിജയനെ തളർത്തിയത്. മോസ്‌കോ, സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെന്റ് മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എന്നിവയെല്ലാം യാത്രയുടെ ഭാഗമായി. കോവിഡ് ലോക്‌ഡൗണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതിനാൽ ലെനിൻ ഗാർഡനുള്ളിൽ കയറാൻ കഴിഞ്ഞില്ല.

അടുത്ത യാത്രയിൽ വ്ലാദിമിർ പുടിനെയും കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയൻ പറഞ്ഞിരുന്നു. വേൾഡ് മലയാളി ഫെഡറേഷന്റെ സ്വീകരണവും ഇവർക്കു ലഭിച്ചു. ഫെഡറേഷൻ അംഗങ്ങളുടെ ആഗ്രഹപ്രകാരം അവിടെയുള്ള ഹോട്ടലിന്റെ അടുക്കളയിൽ കയറി ഉഴുന്നുവടയും ചായയും ഉണ്ടാക്കി എല്ലാവർക്കും നൽകിയതും കൗതുകമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.