കടയില്‍ നിന്നും ഒരു സാധാരണ പായ്ക്കറ്റ് ബ്രഡ് വാങ്ങാന്‍ നാം മുടക്കേണ്ടത് ഒരു പൌണ്ടോ അതില്‍ താഴെയോ മാത്രമാണ്.ചില പ്രത്യേക അസുഖം ഉള്ളവര്‍ക്ക് നല്‍കാന്‍ എന്‍ എച്ച് എസ് ഗ്ലൂട്ടന്‍ ഫ്രീ ബ്രഡുകള്‍ വാങ്ങാറുണ്ട് ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വെറും 2.25 പൌണ്ടിന് കിട്ടുന്ന ഗ്ലൂട്ടന്‍ ഫ്രീ ബ്രഡുകള്‍ എന്‍ എച് എസ് കൊടുക്കുന്നത് 32 .27 പൌണ്ട് , ഏതാണ്ട് 14 ഇരട്ടി കൂടുതല്‍! എന്‍ എച്ച് എസ് ധൂര്‍ത്തടിക്കുന്നതിനു ഇനി വേറൊരു ഉദാഹരണം വേണോ.മുന്‍പ് 65p വിലയുള്ള ലൈറ്റ് ബള്‍ബുകള്‍ 22 പൌണ്ട് കൊടുത്ത് വാങ്ങിയത് വാര്‍ത്തയായിരുന്നു.
മുന്‍പൊക്കെ ഗ്ലൂട്ടന്‍ ഫ്രീ ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലാ ഷോപ്പുകളിലും കിട്ടുമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ മിക്ക ഷോപ്പുകളിലും കിട്ടുമെന്നിരിക്കെ ഇത്രയും ഭീമമായ തുക ചിലവാക്കേണ്ട ഒരു ആവശ്യവുമില്ല. വേല്‍സില്‍ മാത്രമായ് 1.25 മില്യന്‍ പൌണ്ടാണ് ഇതിനേ ചിലവായിരിക്കുന്നത്! കഴിഞ്ഞ വര്‍ഷം 47 ,684 തരം ഗ്ലൂട്ടന്‍ ഫ്രീ ആഹാരപദാര്‍ത്ഥങ്ങളാണ് വേല്‍സില്‍ എന്‍ എച്ച് എസ് വാങ്ങിയത്, മൊത്തം ചിലവ് – 984 ,185 .55 . കണക്കുകള്‍ വ്യക്തമാക്കുന്നത് ഏതാണ്ട് മാര്‍ക്കട്റ്റ് വിലയേക്കാള്‍ പത്തിരട്ടിയാണ് മൊത്തം ചിലവെന്നാണ്.
സിലിയക് അസുഖബാധിതര്‍ക്കാണ് ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷ്യ ഉത്പന്നങ്ങള്‍ ആവശ്യമായിട്ടുള്ളത്, ബ്രിട്ടനില്‍ നൂറില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാര്‍ലി പോലുള്ള ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ കഴിച്ചാല്‍ ഇത്തരക്കാര്‍ക്ക് ചെരുകുടലിനു മറ്റു ആരോഗ്യ പ്രശനഗല്‍ പിടിപെടും, തന്മൂലം ചെറുകുടല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തും. ഇത് ഡയേറിയ, ഭാരം കുറയുക തുടങ്ങിയവയ്ക്കൊക്കെ കാരണമായേക്കും. അതിനാല്‍ ഇത്തരക്കാര്‍ ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണങ്ങളെ കഴിക്കാന്‍ പാടുള്ളൂ. എന്തായാലും ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റ് ചെയ്യുന്നവരുടെ പോക്കറ്റ് കാലിയാക്കി കൊണ്ടിരിക്കുകയാണ് എന്‍ എച്ച് എസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല