1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2016

സാബു ചുണ്ടക്കാട്ടില്‍: മഞ്ഞു പെയ്‌യുന്ന ക്രിസ്മസ് രാവുകള്‍ക്കൊരുക്കമായി , വിണ്ണിലും മണ്ണിലും നക്ഷത്രദീപങ്ങള്‍ തെളിയുന്നു , ഒപ്പം ദൈവപുത്രന്റെ തിരുപ്പിറവിയുടെ ദീവ്യസന്ദേശം സ്വര്‍ഗ്ഗീയ സംഗീതമായി യുകെയിലെങ്ങും അലയടിക്കുവാന്‍ ഗ്ലോറിയ ലൈവ് ഡിവോഷണല്‍ സംഗീത സന്ധ്യയിലൂടെ ഒരുങ്ങുന്നു . മാനവ രക്ഷകനായി അവതരിച്ച ദൈവകുമാരന്റെ ജനനതിരുന്നാളിനായി നാടും നഗരവും ഒരുങ്ങുമ്പോള്‍ യുകെയിലെ ദൈവജനത്തിനു ഒരു ഉണര്‍ത്തുപാട്ടായി ക്രിസ്തീയ സംഗീത ഉത്സവം.

ആമുഖം ആവശ്യമില്ലാത്ത മലയാളത്തിലെ പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണനൊപ്പം ,നിരവധി ശ്രെദ്ധയമായ ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ പ്രശസ്തയായ പ്രിയ ഗായിക എലിസബത് രാജു , കൂടെ പ്രശസ്ത സംഗീത സവിധായകനും മ്യുസിക് കമ്പോസറുമായ ജോജി കോട്ടയം, കൂടാതെ അതുല്യരായ ഈ കലാകാരന്മാരെ ഒരുമിപ്പിച്ചു ഈ സംഗീത സന്ധ്യ ഒരുക്കുന്നത് രാഗ യുകെയുടെ ബാനറില്‍ ക്രിസ്തീയ ഗാനശാഖയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുകെ മലയാളികളുടെ സ്വന്തം റോയ് കാഞ്ഞിരത്താനം ആണ് . യുകെയിലെ സംഗീത ആസ്വാദകര്‍ക്ക് സ്വര്‍ഗ്ഗീയ സംഗീതത്തതിന്റെ ശീലുകള്‍ അനുഗ്രഹീത ഗായകരിലൂടെ കേള്‍ക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം ഗ്ലോറിയ സംഗീത സന്ധ്യയില്‍ ഒരുങ്ങുന്നു. ഡിസംബര്‍ ഒന്‍പത് ,പത്ത് പതിനൊന്ന് തീയതികളില്‍ മിഡ് ലാന്‍ഡ്‌സിലെ വിവിധ നഗരങ്ങളില്‍ ഗ്ലോറിയ സംഗീത സന്ധ്യ നടക്കും.

ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ലെസ്റ്റര്‍ വിന്‍സ്റ്റാന്‍ലി കമ്മ്യുണിറ്റി കോളേജിലാണ് ഗ്ലോറിയ സംഗീത സന്ധ്യയുടെ തുടക്കം കുറിക്കുന്നത്. എല്ലാ സംഗീതാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ലെസ്റ്ററിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും,

07794 564772
07809491206

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.