ജിമെയില്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ അണ്‍ ഡൂ ബട്ടണ്‍ അവതരിപ്പിച്ചു. അയച്ച ഇമെയിലുകള്‍ പിന്‍വലിക്കാനുള്ള ഗൂഗിളിന്റെ പുതിയ ഫീച്ചറാണ് അണ്‍ ഡൂ ബട്ടണ്‍. കഴിഞ്ഞ ആറു വര്‍ഷമായി ഗൂഗിള്‍ ലാബ്‌സില്‍ പരീക്ഷണത്തിലിരിക്കുന്ന ഫീച്ചറാണെങ്കിലും ഇപ്പോള്‍ മാത്രമാണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്.
ജിമെയില്‍ സെറ്റിംഗ്‌സ് ബാറില്‍ അണ്‍ഡൂ ബട്ടണ്‍ ഇനേബിള്‍ ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. അയച്ച ഇമെയില്‍ 30 സെക്കന്‍ഡിനുള്ളില്‍ പിന്‍വലിച്ചാല്‍ മാത്രമെ ഈ ഫീച്ചറിന്റെ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ 900 മില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനമുണ്ടാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല