സ്വന്തം ലേഖകന്‍: മസ്‌കത്ത്, കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കാന്‍ ഗോ എയര്‍ ഒരുങ്ങുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമതലാണ് സര്‍വിസിന് തുടക്കമാവുകയെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയര്‍ കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വിസ് ആരംഭിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 26 വരെ പ്രതിദിന സര്‍വിസുകള്‍ തുടരും. പ്രതിദിനം മൂന്ന് സര്‍വിസുകളാണ് ഇപ്പോഴുള്ളത്. ഗോ എയറിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും മിഡിലീസ്റ്റിലെ ആദ്യത്തേതുമാണ് ഒമാന്‍.
ആഴ്ചയില്‍ ഏഴ് സര്‍വിസുകള്‍ നടത്താന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഗോ എയറിന് നേരത്തേ അനുമതി നല്‍കിയിരുന്നു. 113 റിയാല്‍ മുതല്‍ 158 റിയാലാണ് ജൂണ്‍ ആദ്യത്തില്‍ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്കുകള്‍. സ്‌കൂള്‍ അവധിക്കും, ചെറിയ പെരുന്നാള്‍ അവധിക്കാലത്തും നാട്ടില്‍ പോകുന്നവര്‍ക്ക് പ്രതിദിന സര്‍വിസ് ഉപകാരപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല