1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2023

സ്വന്തം ലേഖകൻ: ജെറ്റ് എയർവേസിന് ശേഷം പ്രതിസന്ധിയിലാകുന്ന മറ്റൊരു ഇന്ത്യൻ വിമാന കമ്പനിയാണ് ഗോ എയർ എന്ന ഗോഫസ്റ്റ്. ഇന്ത്യൻ വ്യോമയാന മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയാണ് ഗോഫസ്റ്റ് നിലത്തിറങ്ങിയത്. എന്തുകൊണ്ടാണ് പറക്കലിന്റെ 16–ാം വർഷം ആഘോഷിക്കുന്ന ഈ വിമാനകമ്പനി പാപ്പർ ഹർജി നൽകിയത്?

ഭീമമായ പ്രവർത്തനച്ചെലവ്, കുറഞ്ഞ ലാഭക്ഷമത, കടുത്ത മത്സരം എന്നിവയാണ് മറ്റുകമ്പനികളെ പ്രതിസന്ധിയിലാക്കിയതെങ്കിൽ ഗോ ഫസ്റ്റിനെ വെട്ടിലാക്കിയത് ഒരു എൻജിനാണ്. അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെ മാത്രം വിശ്വാസത്തിലെടുത്തതാണ് ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങളുടെ താളംതെറ്റിച്ചത്.

ഗോ എയറിന്റെ 54 ‘എയർബസ് 320 നിയോ’ വിമാനങ്ങളിലെ 108 എൻജിനുകളും പിഡബ്ല്യു 1100 ജി സീരിസിൽ പെട്ടവയായിരുന്നു. ഈ എൻജിനുകളുടെ പണിമുടക്ക് തുടർക്കഥയായതോടെയാണ്, ദിവസവും 200 സർവീസുകളിലായി 29,000 യാത്രക്കാരെ വരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിരുന്ന ഗോ ഫസ്റ്റ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അത് അംഗീകരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.