സ്വന്തം ലേഖകന്‍: ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്. വിനോദ സഞ്ചാരികളുടെ ബിക്കിനിയാണ് മന്ത്രിമാര്‍ തമ്മിലുള്ള പൊരിഞ്ഞ വാക്ക് പോരിലേക്ക് നയിച്ചത്. വിദേശ സഞ്ചാരികള്‍ കടലില്‍ ബിക്കിനിയിട്ട് കുളിക്കുന്നതിന് എതിരെ ഗോവയിലെ പൊതുമരാമത്ത് മന്ത്രി സുധിന്‍ ദാവളിക്കറാണ് ആദ്യം രംഗത്തുവന്നത്.
വിദേശികള്‍ ബിക്കിനി ധരിച്ചെത്തുന്നതിന് താന്‍ എതിരാണ്. ഇതിനെതിരെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുധിന്‍ ദാവളിക്കര്‍ പറഞ്ഞു. കുളിക്കാന്‍ രണ്ടുകഷ്ണം തുണി ധരിച്ചെത്തുന്ന ‘സംസ്‌കാര’ത്തോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ടൂറിസം മന്ത്രിയെന്ന നിലയില്‍ ബിക്കിനി വേണ്ടെന്ന് താന്‍ നിയമസഭയില്‍ പറയില്ലെന്നും മന്ത്രി സുധിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ട് മന്ത്രി ദിലീപ് പരുല്‍ക്കര്‍ പറഞ്ഞു.
കഴിഞ്ഞ ആഗസ്തില്‍ ബിക്കിനിക്കെതിരെ മന്ത്രിമാരായ സുധിന്‍ ദാവളിക്കറും ദീപക് ദാവളിക്കറും രംഗത്തുവന്നിരുന്നു. ഭാരതീയ സംസ്‌കാരത്തിന് ബിക്കിനി എതിരായതിനാല്‍ ഇത് നിരോധിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല