സ്വന്തം ലേഖകന്‍: അവധിക്കാലം ആഘോഷിക്കാന്‍ ഗോവന്‍ ബീച്ചുകള്‍ വിളിക്കുന്നു, സൗജന്യ വൈഫൈ സഹിതം. അവധിക്കാലത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ ഗോവന്‍ ബീച്ചുകളില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഫൈ പദ്ധതി ആരംഭിക്കുന്നതെന്ന് ഗോവന്‍ ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ പറഞ്ഞു. വൈഫൈക്കൊപ്പം ബീച്ചുകളില്‍, സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.സി ടിവികലും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വദേശ് ദര്ശന് പദ്ധതിയുടെ ഭാഗമായാണ് വൈഫൈയും സി.സി ടിവികളും സ്ഥാപിക്കുന്നത്. ഇതിനായി 100 കോടിയുടെ ഫണ്ട് അദുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവയിലെ പേരുകേട്ട ബീച്ചുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല