സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സ്ത്രീ പീഡന വീരനായ ആള്‍ദൈവം പിടിയില്‍, ദൈവത്തിന്റെ ലീലകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വിവാദ ആള്‍ദൈവമായ ബാബ പര്‍മാനന്ദാണ് പീഡന കേസില്‍ പിടിയിലായത്. പര്‍മാനന്ദിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് സ്വാമിയെ കുടുക്കിയത്.
തുടര്‍ന്ന് പോലീസ് സ്വാമിയുടെ ആശ്രമം റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയ്ഡില്‍ നിരവധി ലൈംഗിക വീഡിയോകളും പിടിച്ചെടുത്തു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ദിവ്യശക്തിയിലൂടെ ഗര്‍ഭധാരണശേഷി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ആരോപണം.
പര്‍മാനന്ദിന്റെ അറസ്റ്റ് വാര്‍ത്തയോടെ ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. ബാരബങ്കിലെ ആശ്രമത്തില്‍ വച്ചാണ് സ്ത്രീ ഭക്തരെ പീഡിപ്പിച്ചത്. പര്‍മാനന്ദിന്റെ ശിഷ്യനും അടുത്ത സഹായിയുമായ അരവിന്ദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല