സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോണ്‍ നായിക മിയ മല്‌ക്കോവ. സണ്ണി ലിയോണിനുശേഷം ഇതാദ്യമായാണ് മറ്റൊരു പോണ് താരം ഇന്ത്യന് സിനിമാ രംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്.
ഗോഡ് സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന് പേറ്റിട്ട ചിത്രത്തിന്റെ ട്രെയിലര് ഈ മാസം 16ന് പുറത്തിറങ്ങും. ചിത്രത്തേക്കുറിച്ച് മിയ തന്റെ ആരാധകരുമായി മിയ വിശേഷങ്ങള്‍ പങ്കുവച്ചു. സണ്ണിക്ക് ലഭിച്ച സ്വീകാര്യതയില് സന്തോഷമുണ്ടെന്നും അവര് പറഞ്ഞു.
മിയയോടൊത്ത് ജോലി ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. ചിത്രം ഉന്നതമായ ഒരു അനുഭവമാണ് തന്നെ സംബന്ധിച്ച് നല്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല