മിക് ബ്രൗണ്‍ ഓസ്‌ട്രേലിയക്കാരനാണ്. സ്വര്‍ണശേഖരവും സമ്പത്തും എന്നും ഇയാളുടെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. എന്നാല്‍, ഭൂമിക്കടിയില്‍ കാലം തനിക്കായി കാത്തുവെച്ചിരുന്നത് ഇത്രയേറെ സ്വര്‍ണമാണെന്ന് അയാള്‍ ഒരിക്കലും കരുതിയില്ല. വിക്ടോറിയ നഗരത്തിലെ വെഡ്ഡര്‍ബേണില്‍ മുമ്പ് താമസിച്ച സ്ഥലത്തുനിന്ന് ഈ 42 കാരന് ലഭിച്ചത് 2.7 കിലോ ഭാരമുള്ള സ്വര്‍ണക്കട്ടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 1,41,000 ഡോളര്‍ വില വരുന്ന സ്വര്‍ണ ഉരുപ്പടികളാണിത്. ഇന്ത്യന്‍ രൂപയിലാണെങ്കില്‍ 84.5 ലക്ഷം രൂപ.
അല്‍പം ശുദ്ധവായു ശ്വസിക്കാനാണ് ഭാര്യയുടെ നിര്‍ദേശപ്രകാരം മിക് ബ്രൗണ്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. ഒപ്പം സ്വര്‍ണം കണ്ടത്തൊനുള്ള ഉപകരണം കൂടെ കൊണ്ടുപോയി. ഭൂമിക്കുമേല്‍ ഓടിച്ചപ്പോള്‍ നിശ്ചിതസ്ഥലത്ത് എത്തിയപ്പോള്‍ വലിയ ശബ്ദമുണ്ടാക്കി. 15 സെന്റീമീറ്റര്‍ കുഴിച്ചപ്പോള്‍തന്നെ സ്വര്‍ണക്കട്ടി കൈയില്‍ തടഞ്ഞു. സ്വര്‍ണനിധികള്‍ ശേഖരിക്കുന്ന സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അന്താരാഷ്ട്ര വിപണിയിലുള്ളതിനേക്കാള്‍ വില നല്‍കുമെന്നാണ് മിക് ബ്രൗണിന്റെ വിശ്വാസം.
ഭൂമിയില്‍ രണ്ടു ശതമാനം സ്വര്‍ണം മാത്രമാണ് ഭൂമിക്കടിയില്‍നിന്ന് വ്യത്യസ്ത രൂപത്തിലുള്ള സ്വര്‍ണക്കട്ടിയായി ലഭിക്കാറ്. ഏതായാലും മേഖലയില്‍ കൂടുതല്‍ സ്വര്‍ണ പര്യവേക്ഷണം തുടരാന്‍തന്നെയാണ് തീരുമാനമെന്ന് മിക് ബ്രൗണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല