സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപ ഉയര്‍ന്ന് 23,080 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2885 രൂപയാണ് ശനിയാഴ്ചത്തെ വില. നാലുദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് 560 രൂപയാണ് കൂടിയത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ്ണവില വര്‍ധനയുടെ പ്രധാന ഘടകം. ഇന്ത്യയില്‍ ഉണ്ടായ വില വര്‍ധനയെക്കാളും ഇരുപത് ശതമാനം കുറവാണ് ആഗോള തലത്തിലെ വില വര്‍ധന.
ഈയാഴ്ച മാത്രം തുടര്‍ച്ചയായി നാല് തവണയാണ് സ്വര്‍ണം റെക്കാര്‍ഡ് വില ഭേദിച്ചത്. തിങ്കളാഴ്ച പവന് 40 രൂപ വര്‍ധിച്ച് 22,520 രൂപയായി റെക്കൊഡിട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ച് 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2855 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ കൂടിയതോടെ സ്വര്‍ണവില അധികം വൈകാതെ 23000 കടക്കുമെന്ന് ഉറപ്പായിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വിവാഹ സീസണായതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറിയതും വില ഉയരാന്‍ കാരണമായി.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതും വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഡോളറിന്റെ മൂല്യം ആഗോള വിപണിയില്‍ താഴ്ന്നതാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ അഭയം തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല