ഇന്ത്യയിലെ മിക്കവാറും നഗരങ്ങളിലും ഉള്ള ഒരു കടയേതാണ് എന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി പറയാവുന്ന ഉത്തരമാണ് ചൈനീസ് ഉത്പന്നങ്ങളുടെ കടയെന്നത്. അവിടെ കിട്ടാത്തതായിട്ട് ഒന്നുമില്ല. അപ്പനേയും അമ്മയേയും ഒഴികെ ബാക്കിയെല്ലാം അവിടെ ലഭിക്കുമെന്നൊരു പഴഞ്ചൊല്ലുതന്നെ നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നുണ്ട്. അത്രയ്ക്കാണ് ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുകയറ്റവും വിപണിയും.
ചൈനക്കാരെ കുറ്റംപറയുകയും പള്ളുപറയുകയും ചെയ്യുന്നവരെ കളിയാക്കാന്‍ തന്നെയാണ് ചൈനക്കാരുടെ തീരുമാനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നേരത്തെതന്നെ നടപ്പിലാക്കിയ പദ്ധതിയാണെങ്കിലും ഏഷ്യയില്‍ ആദ്യമായിട്ട് എടിഎമ്മില്‍നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ സാധിക്കുന്ന പദ്ധതി നടപ്പിലാക്കിയാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ബെയ്ജിങ്ങ് നഗരത്തില്‍ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിപ്രകാരം എടിഎം കൗണ്ടറില്‍നിന്ന് സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണകട്ടികളും സ്വന്തമാക്കാം. വിപണി വിലയായിരിക്കും എടിഎം കൗണ്ടര്‍ സ്വര്‍ണ്ണത്തിന് ഈടാക്കുന്നത്. കാശോ അല്ലെങ്കില്‍ ബാങ്ക് കാര്‍ഡോ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വര്‍ണം സ്വന്തമാക്കാം. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ സ്വര്‍ണം ലഭിക്കുന്ന എ ടി എം മെഷീനുകള്‍ നിലവിലുണ്ട്. ആഗോളവ്യാപകമായി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഇത്തരം മെഷീനുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല