സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ നേരിടുന്ന സ്വപ്‌ന സുരേഷ് എഴുതിയ ആത്മകഥയാണ് ‘ചതിയുടെ പത്മവ്യൂഹം’. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരില്‍ ആത്മകഥയെഴുതി സ്വയം വെള്ളപൂശാന്‍ ശ്രമിച്ചപ്പോള്‍ സ്വപ്‌ന സുരേഷ് തന്റെ ആത്മകഥായെഴുത്ത് പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശിവശങ്കറുമായി തനിക്കുള്ള ബന്ധങ്ങളെ തുറന്നെഴുതിയ സ്വപ്‌ന സുരേഷ് തന്റെ പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു. സര്‍ക്കാര്‍ പദ്ധതികളിലൂടെ ശിവശങ്കര്‍ കോടികള്‍ സമ്പാദിച്ചെന്ന് ആരോപിക്കുന്ന സ്വപ്‌ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും ആരോപണങ്ങള്‍ പുസ്തകത്തിലൂടെ ആവര്‍ത്തിച്ചു.
‘അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാര്‍ക്ക് വിഷമത്തിന്റേതായിരുന്നെങ്കില്‍ ശിവശങ്കറിനും ബന്ധപ്പെട്ടവര്‍ക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു’ സ്വപ്‌നയുടെ പുസ്‌കത്തില്‍ പറയുന്നു.
ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്‌പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്‌പേസ്പാര്‍ക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്‌സ് ചെയ്തു.
ഐടി വകുപ്പിന്റെ സുവര്‍ണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം. സകലം ഐടി നിര്‍ബന്ധിതമാകുകയാണ്. അതിനിടയിലാണ് സ്പ്രിംഗ്‌ളര്‍ വന്നത്. ജനങ്ങളുടെ ഡാറ്റബേസ് ആ തക്കത്തിന് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു. അതിലൂടെ വീണാ വിജയന്‍ കോടികള്‍ സമ്പാദിച്ചു. ആ വിഷയത്തില്‍ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ ശിവശങ്കറുമായി നേരിട്ട് ഏറ്റുമുട്ടി. വിവാദമായതോടെ ഡാറ്റാ കച്ചവടത്തില്‍ ഒടുവില്‍ ശിവശങ്കറിനെ ബലിമൃഗമാക്കി’ സ്വപ്‌നയുടെ പുസ്തകത്തില്‍ വിവരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല