നല്ല സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നതുപോലെ മോശം സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാന്‍ നായകനായ ബിഗ് ബജറ്റ് സിനിമ ‘റാ വണ്‍’ മോശം ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ് സിന്‍ഹയാണ് മോശം സംവിധായകന്‍.
നാലാമത് ഗോള്‍ഡന്‍ കേല അവാര്‍ഡ് പ്രഖ്യാപനത്തില്‍ മോശം നടനുള്ള പുരസ്കാരത്തിനു ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനേയും നടിയ്ക്കുള്ള അവാര്‍ഡിനു ദീപിക പദുക്കോണിനേയും തെരഞ്ഞെടുത്തു. ‘മേരെ ബ്രദര്‍ കി ദുല്‍ഹന്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് ഇമ്രാനു മോശം നടനുള്ള ഗോള്‍ഡന്‍ കേലയ്ക്കു അര്‍ഹനാക്കിയത്. ‘ആരക്ഷന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനു ദീപിക പദുക്കോണ്‍ മോശം നടിക്കുള്ള അവാര്‍ഡ് നേടി.
ആരക്ഷനിലേയും ദം മാരോ ദമിലേയ്കും അഭിനയത്തിനു പ്രതീക് ബാബര്‍ മോശം സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ‘ഗോള്‍ഡന്‍ കേല’ അവാര്‍ഡുകള്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടന്ന ‘ഗോള്‍ഡന്‍ കേല’ അവാര്‍ഡ്ദാനച്ചടങ്ങില്‍ അവാര്‍ഡ് വാങ്ങാന്‍ താരങ്ങളാരും എത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല