വിംബിള്‍ഡന്‍ ടെന്നീസ് കോര്‍ട്ടില്‍ ഇക്കുറി ഫൈനലില്‍ സ്വിസ് താരം ഫെഡററില്‍ നിന്നേറ്റ തോല്‍വിക്ക് ബ്രിട്ടന്റെ ആന്‍ഡി മറെയുടെ മധുരപ്രതികാരം. ലണ്ടന്‍ ഒളിംപിക്സ് വേദിയില്‍ സ്വന്തം ജനതയ്ക്ക് മുന്നില്‍ ഫെഡററെ തകര്‍ത്ത് മറെ ടെന്നീസ് സ്വര്‍ണം സ്വന്തമാക്കി.
നേരിട്ടുള്ള സെറ്റിലാണ് പരാജയം. സ്കോര്‍ 6-2 6-1 6-4
നാലാഴ്ച മുന്‍പ് 73 വര്‍ഷങ്ങള്‍ക്ക് ശേഷം വിംബിള്‍ഡന്‍ സ്വന്തമാക്കുന്ന ബ്രിട്ടീഷ് താരമെന്ന ഖ്യാതി സ്വന്തമാക്കാന്‍ വിംബിള്‍ഡന്‍ ഫൈനലിനിറങ്ങിയ മറെയെ ഫെഡറര്‍ തോല്പിച്ചിരുന്നു. ഗോള്‍ഡന്‍ സ്ലമെന്ന ഫെഡററുടെ സാധ്യതയും പരാജത്തോടെ മങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല