ഇപ്‌സ് വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജഗദീഷ്, കല്പന, കോട്ടയം നസീര്‍ തുടങ്ങിയ പ്രഗത്ഭതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ ഗോള്‍ഡണ്‍ നൈറ്റ് 2011’ സ്‌റ്റേജ് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫോക്‌സ്ഹാള്‍ റോഡില്‍ ഉള്ള കോപ്പള്‍സ്റ്റണ്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ മെയ് 29ന് ഞാറാഴ്ച വൈകുന്നേരം 5.30നാണ് ഷോ ആരംഭിക്കുക.
നാദിര്‍ഷാ, ഗായിക ഡെന്‍സി, കൊച്ചുപ്രേമന്‍, ജോബി, ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ജിന്‍സ്, ഹരിശ്രീ യൂസഫ്, സന്തോഷ് കുറിയന്നൂര്‍ തുടങ്ങിയ അതുല്യ കലാ പ്രതിഭകളും, ഏഷ്യാനെറ്റ് ഉജാല അവാര്‍ഡ് സെറിമണിയിലെ ഡാന്‍സ് ഗ്രൂപ്പുകരാണ് ഈ ഗംഭീര കലാവസന്തത്തിന് പങ്കാളികളാവുക.
സഫോക്കിന്റെ ചരിത്രത്തിന്റെ ഒരി സ്‌റ്റേജി ഷോയ്ക്ക് ഇത്രയധികം പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന പ്രഥമ പരിപാടിയാണിതെന്നും, വൈവിധ്യാമാര്‍ന്ന മികവുറ്റ ഇനങ്ങളാവും വേദിയില്‍ അവതരിപ്പിക്കുക എന്നും സംഘാടക സമിതി അറിയിച്ചു.
കാറുകള്‍ക്കും കോച്ചുകള്‍ക്കും സൗജന്യമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ടിക്കറ്റിനും, മറ്റു വിവരങ്ങള്‍ക്കും സജിസാമുവേല്‍-07961996590, സാം ജോണ്‍-07795464160, ലാന്‍സണ്‍ ജോണ്‍-07771666963 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
COPLESTON HIGH SCHOOL AUDITORIUM,
OFF FOX HALL ROAD, IPSWCH-IP45HD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല