ഫ്രഞ്ച് മാഗസിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ഇറാനിയന്‍ നടി ഗോള്‍ഷിഫ്ത ഫറാഹാനിക്ക് ഇനി മാതൃരാജ്യത്തേക്ക് തിരികെ വരാനാകില്ല. നഗ്നത പ്രദര്‍ശിപ്പിച്ചതിലൂടെ ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ച ഇവരെ രാജ്യത്തിലേക്ക് കയറ്റില്ലെന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഫ്രഞ്ച് വാര്‍ത്ത വാരികയായ മദാം ലെ ഫിഗാരോവിലാണ് ഫറാഹാനിയുടെ അര്‍ദ്ധനഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്.
വിവാദമായ ഈ ചിത്രങ്ങള്‍ പിന്നീട് ഫേസ്ബുക്കിലും പോസ്റ്റ് ബ്ലോഗിലും ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഫേസ്ബുക്കില്‍ വന്നിരുന്നു. 1979ലെ ഇറാനിയന്‍ വിപ്ലവത്തിനു ശേഷം ഹോളിവുഡില്‍ അഭിനയിച്ച ആദ്യ ഇറാനിയന്‍ നടിയാണ് ഫറാഹാനി. ഫറാഹാനിയുടെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നഗ്നത പ്രദര്‍ശനം.
പ്രമുഖ നടന്‍മാരായ ലിയനാര്‍ഡോ ഡികാപ്രിയോയും റസ്സല്‍ ക്രോയും വേഷമിട്ട ബോഡി ഓഫ് ലൈസ് എന്ന ചിത്രത്തില്‍ ഫറഹാനി വേഷമിട്ടിട്ടുണ്ട്. അസ്ഗര്‍ ഫര്‍ഹാദി അടക്കമുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് ഫറഹാനി. അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ സെപ്പരേഷന്‍’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ തന്നെ എബൗട്ട് എല്ലി എന്ന ചിത്രത്തില്‍ ഫറഹാനി ഏറ്റവും പ്രധാന വേഷം ചെയ്തു. ബെര്‍ലിന്‍ അടക്കമുള്ള മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണിത്.
1998 ല്‍ പുറത്തുവന്ന ദ പിയര്‍ ട്രീ ആണ് ഫറഹാനിയുടെ ആദ്യചിത്രം. ഇതിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നിരവധി ചലച്ചിത്ര മേളകളില്‍ നേടി. പിന്നീട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി. കുര്‍ദ് വംശജനായ പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ ബഹ്മാന്‍ ഗൊബാദിയുടെ ഹാഫ് നൂണ്‍ എന്ന ചിത്രത്തിലും ഈ 28-കാരി പ്രധാനവേഷം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല