അലക്‌സ് വര്‍ഗീസ്
മാനവരാശിയുടെ മോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ദൂ:ഖ വെള്ളി പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മഞ്ചെസ്റ്റെര്‍ കമ്മ്യൂണിറ്റിയും സംയുകതമായി ആചരിക്കുന്നു. 03/04/ 2015 ദുഖ വെളളി രാവിലെ 10 മണിക്ക് ഫാ ജോസ് മുണ്ടകമറ്റത്തിന്റെ കാര്‍മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.
പീഡാനുഭവ വായന, വിശുദ്ധകുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി. തിരുസ്വരൂപം മുത്തല്‍ ചൊരുക്ക കുടിപ്പിച്ചതിന്റെ വേദനയില്‍. കൈപപുനീര്‍കുടിക്കലും, നേര്‍ച്ചകഞ്ഞി വിതരണവും പരമ്പരാഗത രീതിയില്‍ നടക്കും.
VENUE : St. PATRICK’s R.C Church, 40 Union tSreet, West
Oldham OL8 1DL
ഈ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല