ഇന്ന് മുതല്‍ ലോകം ഗൂഗിളിനെ കാണുന്നത് പുതിയ ലോഗോയോടെയായിരിക്കു. തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അതിനെ ആവശ്യകതയെക്കുറിച്ചും കമ്പനി പുറംലോകത്തെ അറിയിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ അനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്.
ലോഗോയ്ക്കൊപ്പം ഐക്കണിലും ചെറുതല്ലാത്ത മാറ്റം കമ്പനി വരുത്തിയിട്ടുണ്ട് ചെറിയ ഇംഗ്ലീഷ് അക്ഷരം ജിയില്‍ നിന്നും നീല, ചുവപ്പ്,മഞ്ഞ, പച്ച എന്നീ നാല് നിറങ്ങളിലുള്ള വലിയ ഇംഗ്ലീഷ് അക്ഷരം (ക്യാപിറ്റല്‍ ലെറ്റര്‍) ജി ആണ് പുതിയ ഗൂഗിള്‍ ഐക്കണ്‍.
ഗൂഗിളിനെ വിഭജിച്ച് ആല്‍ഫബെറ്റ് രൂപീകരിച്ചതിന് ശേഷം ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലുണ്ടാകുന്ന വലിയ മാറ്റമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈലില്‍നിന്നാണ് ഈ മാറ്റം ഉള്‍ക്കൊണ്ടാണ് ലോഗോയിലും ഐക്കണിലും മാറ്റം വരുത്തിയിരിക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു. 1999ന് ശേഷം ഗൂഗിള്‍ ലോഗോയില്‍ വലിയ മാറ്റം വരുത്തുന്നത് ഇതാദ്യമായിട്ടാണ്. 2013 സെപ്റ്റംബറില്‍ ചെറിയ മാറ്റം വരുത്തിയിരുന്നെങ്കിലും അത് പ്രകടമായ മാറ്റമായിരുന്നില്ല.
കഴിഞ്ഞ കാലത്തിനിടെ ഗൂഗിള്‍ ലോഗോയ്ക്കു വന്ന മാറ്റങ്ങളെ വ്യക്തമാക്കുന്ന യൂട്യൂബ് വീഡിയോ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ആ വീഡിയോ ഇവിടെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല