തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനമെന്ന ബഹുമതി ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്. മാനേജ്മെന്റ്, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ വെവ്വേറെ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അമ്പതു സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയാണ് ഗൂഗിള്‍ ഒന്നാമതെത്തിയത്.
ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, റഷ്യ, സ്പെയിന്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലെ 1,60,000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. രണ്ടാംസ്ഥാനം ഐബിഎമ്മിനും മൂന്നാംസ്ഥാനം മൈക്രോസോഫ്റ്റിനും ലഭിച്ചു. ബിഎംഡബ്ള്യു, ഇന്റല്‍, സോണി, ആപ്പിള്‍, ജിഇ, സീമെന്‍സ്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, എച്ച്പി, സിസകോ, ഒറാക്കിള്‍, നോക്കിയ, ഡെല്‍, ലെനോവോ തുടങ്ങിയവയാണ് പിന്നീടുള്ള കമ്പനികള്‍.
മാനേജ്മെന്റ് ബിരുദധാരികളുടെ സര്‍വേയില്‍ മൈക്രോസോഫ്റ്റിന് ആറാംസ്ഥാനമാണ്. പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ജെപി മോര്‍ഗന്‍, ആപ്പിള്‍, ഗോള്‍ഡ്മാന്‍ സാഷെ, കോക്കകോള, സിറ്റി, പെപ്സി തുടങ്ങിയവ പിന്നീടു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല