![](https://www.nrimalayalee.com/wp-content/uploads/2021/12/Google-Extra-Bonus-.jpg)
സ്വന്തം ലേഖകൻ: ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ചു. 1600 ഡോളറോ അവരവരുടെ രാജ്യത്തെ അതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമ്പനിയുടെ ഇന്റേൺസ് അടക്കം മുഴുവൻ ജീവനക്കാർക്കും ബോണസ് ലഭിക്കും. അധിക ബോണസിനായി മൊത്തം എത്ര തുക ചെലവാകുമെന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവേയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു.
തുടർന്ന് 500 ഡോളറിനൊപ്പം മറ്റു ആനുകൂല്യങ്ങളും അടങ്ങുന്ന ക്ഷേമ ബോണസ് അനുവദിച്ചിരുന്നു. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്‌സിനേഷനോട് ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചതും മൂലം വർക്ക് ഫ്രം ഹോം തുടരാൻ കഴിഞ്ഞ ആഴ്ചയാണ് കമ്പനി തീരുമാനിച്ചത്. ജനുവരി 10 മുതൽ ജീവക്കാരെ ഓഫീസിൽ എത്തിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല