സ്വന്തം ലേഖകന്‍: മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മടുത്തോ? ഇതാ വരുന്നു ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ആപ്പ്. ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീനില്‍ വിരല്ത്തുമ്പുകൊണ്ടോ സ്റ്റൈലസ് കൊണ്ടോ മലയാളം എഴുതാം. മലയാളം ഉള്‍പ്പെടെ 82 ഭാഷകളില്‍ എഴുതാനുള്ള സൗകര്യം നല്കുന്നു ഗൂഗിളിന്റെ ഈ പുതിയ ആപ്പ്.
അക്ഷരങ്ങള്‍ക്കു പുറമെ വിവിധ ഇമോട്ടിക്കോണ്സും വരക്കാന്‍ കഴിയുന്ന വിധമാണ് ആപ്പിന്റെ രൂപകല്‍പ്പന. ഒരിക്കല്‍ ഇസ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്ത സമയത്തും ഉപയോഗിക്കാം എന്ന സൗകര്യവുമുണ്ട്.
ഗൂഗിളിന്റെ ഓണ്‍ലൈന്‍ കടയായ പ്ലേസ്റ്റോര്‍ വഴിയാണ് ഹാന്‍ഡ് റൈറ്റിംഗ് ആപ്പ് ഡൗന്‍ലോഡ് ചെയ്യേണ്ടത്. ടച്ച് സ്ക്രീനില്‍ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ വരച്ച് അനായാസമായി മലയാളം എഴുതാം. ഇനി വരക്കാന്‍ മടിയുള്ളവര്‍ക്ക് വോയ്സ് ഇന്‍പുട്ട് നല്‍കാനും സംവിധാനമുണ്ട്.
ആന്‍ഡ്രോയിഡ് 4.0.3 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളിലാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയുള്ളു. വിര്‍ച്വല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പ്രയാസമുള്ള ഭാഷകള്‍ക്കാണ് ഹാന്‍ഡ് റൈറ്റിംഗ് ആപ്പ് ഏറെ പ്രയോജനം ചെയ്യുകയെന്ന് ഗൂഗിള്‍ പറയുന്നു.
ഓരോ ഭാഷയുടേയും പ്രത്യേക ഡയലക്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ കീബോര്‍ഡുകള്‍ ചൈനീസ്, മലയാളം പോലുള്ള ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഹാന്‍ഡ് റൈറ്റിംഗ് ആപ്പിന്റെ വരവോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല