സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതി, ലക്ഷ്യം ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍. ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഡെവലപ്പര്‍മ്മാര്‍ക്ക് പരിശീലനം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. യുഎസില്‍ നിന്നുള്ള ഗുഗില്‍ ഇന്‍സ്ട്രക്റ്റര്‍മ്മാരായിരിക്കും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക.
ആറു മാസം മുതല്‍ ഒന്‍പതു മാസം വരെയാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. പ്രതിമാസം 9800 രൂപയാണ് കോഴ്‌സ് ഫീസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീസിന്റെ 50% തുക തിരികെ നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യസ സംരഭങ്ങളായ ഉഡാസിറ്റി, ടാറ്റാ ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ കോഴ്‌സിന് തുടക്കമിടുന്നത്.
കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാം, ആയിരം സ്‌കോളര്‍ഷിപ്പുകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. സോഫ്റ്റ് വെയര്‍ ഡെലപ്പര്‍മ്മാമാരുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഗൂഗിളിനെ ആകര്‍ഷിച്ച ഘടകമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല