സ്വന്തം ലേഖകന്‍: ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നതായി കണ്ടെത്തല്‍. ഫോണിന്റെ പ്രൈവസി സെറ്റിങ്‌സില്‍ ഇതിനെതിരെയുള്ള ഓപ്ഷന്‍ തുടര്‍ന്നാലും പല ഗൂഗിള്‍ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകരാണ് കണ്ടെത്തിയത്.
ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോഴും കാലാവസ്ഥാ വിവരങ്ങള്‍ വായിക്കുമ്പോഴും, എന്തിന് ഒരു സെര്‍ച്ച് നടത്തുമ്പോള്‍ പോലും ഉപയോക്താവിന്റെ ലൊക്കേഷന്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ ഗൂഗിളിനു കഴിയുന്നുണ്ട്.
എന്നാല്‍, കണ്ടെത്തലിനെതിരെ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ഉപയോക്താക്കള്‍ക്കു സുഗമമായി ഗൂഗിള്‍ ഉപയോഗിക്കുന്നതിനായാണ് ലൊക്കേഷന്‍ ഹിസ്റ്ററി ഉപയോഗപ്പെടുത്തുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവയ്ക്കാനും ഹിസ്റ്ററി മായ്ച്ചുകളയാനും ഉപയോക്താവിനു സാധിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ വിശദീകരണം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല